ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ മരണപ്പെട്ട മൂന്ന് കോവിഡ് രോഗികള്‍ക്ക് സ്വര്‍ണ്ണാഭരണങ്ങള്‍ നഷ്ടമായി പരാതി.
ഏറ്റവും ഒടുവിലത്തെ പരാതി ഹരിപ്പാട് മുട്ടം സ്വദേശിനി വത്സല(59)യുടെ ബന്ധുക്കള്‍ക്കാണ്. കൊവിഡ് ബാധിച്ച് മരിച്ച വത്സലയുടെ ഏഴ് പവന് സ്വര്‍ണാഭരണങ്ങള്‍ ചികിത്സാകേന്ദ്രത്തില്‍ നഷ്ടപ്പെട്ടതായാണ് ബന്ധുക്കളുടെ പരാതി.
ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ ഏഴ് പവന് ആഭരണങ്ങള്‍ വത്സല ധരിച്ചിരുന്നുവെന്ന് ബന്ധുക്കള്‍ അവകാശപ്പെടുന്നത് . എന്നാല്‍ മരണം സംഭവിച്ചതിന് പിന്നാലെ ആഭരണങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഒരു വള മാത്രമാണ് തിരികെ കിട്ടി.
ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയവേ, കഴിഞ്ഞ ദിവസമാണ് ഹരിപ്പാട് മുട്ടം സ്വദേശിനിയായ വത്സല മരിച്ചത്. വിഷയത്തില്‍ ബന്ധുക്കള്‍ മെഡിക്കല്‍ കോളജ് സൂപ്രണ്ടിനും പരാതി നല്‍കിയിട്ടുണ്ട്. ആലപ്പുഴ ജില്ലയില്‍ മാത്രം മരണപ്പെട്ട മൂന്ന് കോവിഡ് രോഗികള്‍ക്ക് സ്വര്‍ണ്ണാഭരണങ്ങള്‍ നഷ്ടമായി പരാതിയുണ്ട്.
മറ്റ് സംസ്ഥാനങ്ങളിലും ഇതിന് സമാനമായ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: