കോഴിക്കോട്: ഐലീഗ് കിരീടം ചൂടിയ ഗോകുലം കേരള എഫ്സി ഗോള്‍ കീപ്പര്‍ ഉബൈദ് സി.കെ. കൊവിഡിനെതിരായ പോരാട്ടത്തില്‍ പങ്കാളിയായി. തന്റെ ജേഴ്സി ലേലത്തിലൂടെ വിറ്റ് കിട്ടിയ 33000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നല്കി.
ഗോകുലം നേടിയ ഐലീഗ് കിരീടം കേരളത്തിന് ചരിത്ര നേട്ടമാണ്. കിരീടം നേടുന്നത് പലപ്പോഴും സ്വപ്നം കണ്ടിരുന്നു. ഈ കിരീടനേട്ടത്തില്‍ ഏറെ അഭിമാനിക്കുന്നു. അതിനാല്‍ ഈ ജേഴ്സി എനിക്ക് തികച്ചും പ്രത്യേകതയുള്ളതാണ്. എന്നാല്‍ കൊവിഡ് രോഗികളുടെ ചികിത്സയ്ക്ക് കൂടുതല്‍ പിന്തുണ നല്‍കുകയാണ് പ്രധാന ലക്ഷ്യമെന്ന് ഉബൈദ് പറഞ്ഞു.
സംഭാവന നല്കാന് കഴിവുള്ള എല്ലാവരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധയിലേക്ക്് സംഭാവന നല്‍കണമെന്ന് ഉബൈദ് അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: