ബെര്‍ലിന്‍: ബൊറൂസിയ എംഗ്ലാഡ്ബാക്കിനെ ഗോള്‍ മഴയില്‍ മുക്കി ബയേണ്‍ മ്യൂണിക്ക്് തുടര്‍ച്ചയായ ഒമ്പതാം ബുന്ദസ്ലിഗ കിരീടവിജയം ആഘോഷിച്ചു. നേരത്തെ തന്നെ കിരീടമുറപ്പിച്ച ബയേണ്‍ മ്യൂണിക്ക് മടക്കമില്ലാത്ത ആറു ഗോളുകള്ക്ക്്് ബൊറൂസിയ എംഗ്ലാഡ്ബാക്കിനെ തകര്‍ത്താണ് റെക്കോഡ് കിരീടനേട്ടം ആഘോഷിച്ചത്. റോബര്‍ട്ട്് ലെവന്‍ഡോസ്കിയുടെ ഹാട്രിക്കാണ് ബയേണിന് തകര്‍പ്പന്‍ വിജയം നേടിക്കൊടുത്തത്്.
മത്സരത്തിന് ഇറങ്ങും മുമ്പേ ബയേണിന് കിരീടം ഉറപ്പായി. രണ്ടാം സ്ഥാനത്തുള്ള ആര്.പി. ലീപ്സിഗിനെ രണ്ടിനെതിരെ മൂന്ന്് ഗോളുകള്‍ക്ക് ബൊറൂസിയ ഡോര്‍ട്ട്മുണ്ട് പരാജയപ്പെടുത്തിയതോടെയാണ് ബയേണിന് തുടര്‍ച്ചയായ ഒമ്പതാം ബുന്ദസ്ലിഗ കിരീടം ഉറപ്പായത്.
തുടക്കം മുതല്‍ തകര്‍ത്തുകളിച്ച റോബര്‍ട്ട് ലെവന്‍ഡോസ്കി രണ്ടാം മിനിറ്റില്‍ തന്നെ ബയേണിനെ മുന്നിലെത്തിച്ചു. 23-ാം മിനിറ്റില്‍ മുള്ളറും ഗോള്‍ അടിച്ചതോടെ ബയേണ്‍ 2-0 ന് മുന്നില്‍. പതിനൊന്ന് മിനിറ്റുകള്‍ക്കുശേഷം ലെവന്‍ഡോസ്ക്കി തന്റെ രണ്ടാം ഗോള്‍ നേടി. ആദ്യ പകുതിയുടെ അവസാന നിമിഷങ്ങില്‍ കോമാനും ലക്ഷ്യം കണ്ടതോടെ ബയേണ്‍ ഇടവേളയക്ക്് 4-0 ന് മുന്നിലായി. അറുപത്തിയാറാം മിനിറ്റില്‍ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് റോബര്‍ട്ട് ലെവന്‍ഡോസ്കി ഹാട്രിക്ക് തികച്ചു. കളിയവസാനിക്കാന്‍ അഞ്ചു മിനിറ്റുള്ളപ്പോള്‍ ലിറോയ് സെയ്്ന് ബയേണിന്റെ ആറാം ഗോളും നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: