മുംബൈ: എന്‍സിപി നേതാക്കളെ മുംബൈയില്‍ എത്തി സന്ദര്‍ശിച്ച് മുന്‍ എന്‍സിപി നേതാവും പാല എംഎല്‍എയുമായ മാണി സി കാപ്പന്. പാര്‍ലമെന്റ് അംഗവും ശരതാ പവാറിന്റെ മകളായ സുപ്രിയാ സൂളെ മുബൈയിലെ മലയാളി എന്‍സിപി നേതാവ് ഭൂപേഷ് ബാബു എന്നിവരെയാണ് കാപ്പന് സന്ദര്‍ശിച്ചത്. യുഡിഎഫ് എംഎല്‍എ മാണി സി കാപ്പന് അഭിനന്ദനങ്ങള്‍ അറിയിച്ച് സുപ്രീയ സൂളെ ട്വീറ്റ് ചെയ്യുകയും ചെയ്തു.
ഇടതുപക്ഷ മുന്നണി പാലയില്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് പാര്‍ട്ടി വിട്ട കാപ്പന് അഖിലേന്ത്യാ നേതാക്കളെ സന്ദര്‍ശിച്ചത് കേരള എന്‍സിപിയില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. കേരളത്തില്‍ എതിര് മുന്നണിയില്‍ നിന്ന് ജനവിധി തേടി വിജയിച്ച കാപ്പനെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തതും വരും ദിവസങ്ങളില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വഴിവെയ്ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: