പാലാ: ലോറിയില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്ന വിദേശമദ്യ ശേഖരം പാലായില്‍ പിടികൂടി. ജില്ല ലഹരിവിരുദ്ധ സ്ക്വാഡാണ് പിടികൂടിയത്. മീനച്ചില്‍ കടയം ഭാഗത്ത് പടിഞ്ഞാറേതില്‍ വീട്ടില്‍ ജയപ്രകാശ് (39), ഇടുക്കി അണക്കര ഏഴാം മൈലില്‍ പാലാത്തോട്ടില്‍ വീട്ടില്‍ അഭിലാല്‍ മധു (25) എന്നിവരെയാണ് പിടികൂടിയത്.
ജില്ലാ പോലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്ക്വാഡും പാലാ പോലീസും ചേര്‍ന്നാണ് ഇവരെ പിടികൂടിയത്. ഇവര്‍ സഞ്ചരിച്ച ലോറിയും 510 കുപ്പികളിലായി 400 ലിറ്ററോളം വിദേശമദ്യവും പോലീസ് കണ്ടെടുത്തു. മെയ് രïിന് വോട്ടെണ്ണല്‍ ദിവസം വിറ്റഴിക്കാന്‍ കൊണ്ടുവന്ന മദ്യമാണ് പിടിച്ചെടുത്തത്. പിടിച്ചെടുത്ത മദ്യത്തിന് നാല് ലക്ഷത്തോളം രൂപ വില വരുമെന്നും ഇത് ആര്‍ക്കുവേïി കൊണ്ടുവന്നതാണെന്ന സൂചന ലഭിച്ചിട്ടുïെന്നും പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
കേരളത്തില്‍ ബാറുകളും മദ്യശാലകളും അടച്ച സാഹചര്യത്തില്‍ വോട്ടെണ്ണല്‍ ദിനത്തോടനുബന്ധിച്ച് വന്‍തോതില്‍ മദ്യം കടത്തുന്നതായി ജില്ലാ പോലീസ് മേധാവി ഡി. ശില്പയ്ക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതേതുടര്‍ന്ന് ജില്ലാ നര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി ബി. അനില്‍കുമാറിന്റെ നേതൃത്വത്തില്‍ ലഹരിവിരുദ്ധ സ്ക്വാഡ് അംഗങ്ങള്‍ പരിശോധന നടത്തതുന്നതിനിടയില് പാലാ, ഈരാറ്റുപേട്ട ഭാഗങ്ങളിലേക്ക് വന്‍തോതില്‍ വിദേശമദ്യം കടത്തുന്നതായി വിവരം ലഭിച്ചു. ദിവസങ്ങളായി നടത്തിയ അന്വേഷണത്തില്‍ ജയപ്രകാശ്, അഭിലാല്‍ എന്നിവരെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചു. ഇവര്‍ രïുപേരും ലോറിയില്‍ സാധനങ്ങളുമായി കര്‍ണ്ണാടകയിലേക്ക് പോകുന്നതായും അവിടെ നിന്ന് മടക്കത്തില്‍ മദ്യം കടത്തുന്നതായും പോലീസിന് വിവരം ലഭിച്ചു. തുടര്‍ന്ന് ഇരുവരുടെയും നീക്കങ്ങള്‍ രഹസ്യമായി നിരീക്ഷിച്ചുവരികയായിരുന്നു.
വെള്ളിയാഴ്ച പാലാ ഭാഗത്തേക്ക് വന്ന ഇവരുടെ ലോറി പോലീസ് തടയുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ലോറിയില്‍ ഒളിപ്പിച്ച് കടത്തിയ വിദേശ മദ്യം പിടികൂടിയത്.
പാലാ ഡിവൈഎസ്പി പ്രഫുല്ലചന്ദ്രന്, എസ്എച്ച്ഒ സുനില്‍ തോമസ്, എസ്ഐ തോമസ് സേവ്യര്‍, എഎസ്ഐ ജേക്കബ് പി. ജോയ്, ജില്ലാ പോലീസ് മേധാവിയുടെ ആന്റി നാര്‍ക്കോട്ടിക് സ്ക്വാഡ് അംഗങ്ങളായ ചിങ്ങവനം എസ്ഐ അനീഷ് പി.എസ്, എസ്ഐ ബിജോയ്, എഎസ്ഐ പ്രദീപ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ പ്രതീഷ് രാജ്, ശ്രീജിത്ത് ബി. നായര്‍, അജയകുമാര്‍ കെ.ആര്, അനീഷ് വി.കെ, തോംസണ്‍ കെ. മാത്യു, ഷമീര്‍ സമദ്, ഷിബു പി.എ., ശ്യാം എസ്. നായര്‍ എന്നിവര്പോലീസ് സംഘത്തിലുïായിരുന്നു.
കഴിഞ്ഞ ദിവസം ജില്ലയിലേക്ക് കടത്തിയ 28 കിലോ കഞ്ചാവും ഹാഷിഷ് ഓയിലും ലഹരിവിരുദ്ധ സ്ക്വാഡ് പിടികൂടിയിരുന്നു. വരും ദിവസങ്ങളിലും കര്‍ശനമായ പരിശോധന നടത്തുമെന്നും പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: