ന്യൂദല്‍ഹി: കോവിഡ് കേസുകള്‍ ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ കാനഡ, യുഎഇ എന്നീ രാജ്യങ്ങള്‍ ഇന്ത്യയില്‍ നിന്നുള്ള യാത്രാവിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി.
കാനഡ അടുത്ത 30 ദിവസത്തേക്കാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. യുഎഇ ഏപ്രി്ല്‍ 24 മുതല്‍ പത്ത് ദിവസത്തേക്കാണ് ഇന്ത്യയില്‍ നിന്നുള്ള യാത്രാവിമാനങ്ങളെ വിലക്കിയിരിക്കുന്നത്.
കാനഡ പാകിസ്ഥാനില്‍ നിന്നുള്ള യാത്രക്കാരെയും വിലക്കിയിട്ടുണ്ട്. കാനഡയുടെ ഗതാഗതമന്ത്രി ഒമര്‍ അല്ഗാബ്രയാണ് ഇക്കാര്യം അറിയിച്ചത്. ഈയിടെ കാനഡയിലേക്കെത്തുന്ന വിമാനയാത്രക്കാരില്‍ 20 ശതമാനം പേര് ഇന്ത്യയില്‍ നിന്നുള്ളവരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: