ലണ്ടന്‍: ഫുട്ബോളിനെ രക്ഷിക്കാനാണ് പുതിയ യൂറോപ്യന്‍ സൂപ്പര്‍ ലീഗ് ആരംഭിക്കുന്നതെന്ന് സൂപ്പര്‍ ലീഗിന്റെ സ്ഥാപക ചെയര്‍മാനായ റയല്‍ മാഡ്രിഡ് ക്ലബ്ബ് പ്രസിഡന്റ് ഫ്ളോറന്റീനോ പെരസ്. സമ്പന്നരായ ക്ലബ്ബുകളെ കൂടുതല്‍ സമ്പന്നരാക്കാനുള്ളതല്ല സൂപ്പര്‍ ലീഗ്. ഫുട്ബോളിനെ രക്ഷിക്കാനാണിതെന്ന് പെരസ് പറഞ്ഞു. റയല്‍ മാഡ്രിഡ് അടക്കം യൂറോപ്പിലെ പന്ത്രണ്ട വമ്പന്‍ ക്ലബ്ബുകളാണ് സൂപ്പര്‍ ലീഗ് പിന്നില്‍.
ഇത് സമ്പന്ന ക്ലബ്ബുകള്‍ക്ക് വേണ്ടിയുള്ള മത്സരമല്ല. എല്ലാ ക്ലബ്ബുകളെയും രക്ഷിക്കാനാണ് ഈ നീക്കം. സൂപ്പര്‍ ലീഗ് ഇല്ലെങ്കില്‍ ഫുട്ബോള്‍ മരിക്കുമെന്നും പെരസ് ഒരു അഭിമുഖത്തില്‍ പറഞ്ഞു.
സൂപ്പര്‍ ലീഗില്‍ കളിക്കുന്ന ടീമുകളെയും കളിക്കാരെയും വിലക്കുമെന്ന യുവേഫയുടെ ഭീഷണി വിലപ്പോകില്ല. കളിക്കാരെയും ടീമുകളെയും വിലക്കാനാവില്ല. അടുത്ത സീസണില്‍ സൂപ്പര്‍ ലീഗ് ആരംഭിക്കാന്‍ സാധ്യതയില്ല. എന്തൊക്കെ പ്രശ്നങ്ങള്‍ ഉണ്ടായാലും സൂപ്പര്‍ ലീഗുമായി മുന്നോട്ടു പോകുമെന്ന് പെരസ് വ്യക്തമാക്കി.
2024 ലെ ചാമ്പ്യന്‍സ് ലീഗിനായി യുവേഫ തയ്യാറാക്കിയ പുതിയ ഫോര്‍മാറ്റ് ഫുട്ബോളിനെ രക്ഷിക്കില്ല. ഉദ്ദേശിച്ച വരുമാനവും ലഭിക്കില്ലെന്നു പെരസ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: