ആലപ്പുഴ: മന്ത്രി ജി. സുധാകരനെതിരായ പരാതി സംബന്ധിച്ച് അവ്യക്തത. മന്ത്രിക്കെതിരായ പരാതി യുവതി പിന്‍വലിച്ചുവെന്നും മൊഴി എടുക്കാന്‍ പോലും പരാതിക്കാരി തയ്യാറാവുന്നില്ലെന്നുമാണ് പോലീസ് പറയുന്നത്. എന്നാല്‍, താന്‍ പരാതി പിന്‍വലിച്ചില്ലെന്നും പരാതി പിന്‍വലിക്കാന്‍ വലിയ സമ്മര്‍ദ്ദം ഉണ്ടെന്നും പരാതി നല്കിയ മന്ത്രിയുടെ പേഴസണല്‍ സ്റ്റാഫിന്റെ ഭാര്യ പറയുന്നു.
സ്ത്രീത്വത്തെ അപമാനിക്കുകയും വര്‍ഗീയ സംഘര്‍ഷത്തിനിടയാക്കുകയും ചെയ്യുന്ന പരാമര്‍ശങ്ങള്‍ നടത്തിയെന്നാരോപിച്ചായിരുന്നു ജി സുധാകരനെതിരെ യുവതി പരാതി നല്‍കിയത്. മന്ത്രിയുടെ മുന്‍ പഴ്സണല്‍ സ്റ്റാഫിന്റെ ഭാര്യ കൂടിയായ പരാതിക്കാരി അമ്പലപ്പുഴ പൊലീസിലാണ് പരാതി നല്‍കിയത്. എസ്എഫ്ഐ ആലപ്പുഴ മുന്‍ ജില്ലാ കമ്മിറ്റി അംഗം കൂടിയാണ് യുവതി. കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി സ്ത്രീത്വത്തെ അപമാനിക്കുന്നവിധം പ്രസ്താവന നടത്തിയെന്നാണ് യുവതി പരാതിയില്‍ ആരോപിക്കുന്നത്. കഴിഞ്ഞ ജനുവരി 8 നു പരാതിക്കാരിയെ വിവാഹം ചെയ്തതിനു പിന്നാലെ മന്ത്രി പഴ്സണല്‍ സ്റ്റാഫിനെ ഒഴിവാക്കിയെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍, ഇക്കാര്യം മന്ത്രി നിഷേധിച്ചു. എന്നാല്‍, പരാതിക്കാരിയുടെ ഭര്‍ത്താവിനോട് സിപിഐഎം വിശദീകരണം തേടിയിരുന്നു. പരാതിക്കാരിയുടെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: