കൊല്‍ക്കത്ത: ബംഗാളില്‍ മുസ്ലീം വിഭാഗം ബിജെപ്പിക്കെതിരെ വോട്ട് ചെയ്യണമെന്ന് പ്രഖ്യാപിച്ച മമതാ ബാനര്‍ജിയ്ക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. വിഷയത്തില്‍ 48 മണിക്കൂറിനകം വിശദീകരണം നല്‍കണമെന്ന് കമ്മീഷന് മമതയോട് ആവശ്യപ്പെട്ടു. ബിജെപി നല്കിയ പാരാതിടെ തുടര്‍ന്നാണ് നടപടി.
ഹൂഗ്ലി ജില്ലയിലെ താരകേശ്വറില്‍ വെച്ച് നടന്ന റാലിക്കിടെയാണ് മമത വര്‍ഗീയത നിറഞ്ഞ പരാമര്‍ശം നടത്തിയത്. മുസ്ലീം വോട്ടര്‍മാര്‍ ബിജെപിക്ക് വോട്ട് ചെയ്യരുത്. പണം വാങ്ങി നിങ്ങളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്ന പിശാചിന്റെ വാക്ക് കേട്ട് ന്യൂനപക്ഷ വോട്ടുകള്‍ ഭാഗം വെയ്ക്കരുത്.ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ബിജെപി നല്കിയ പണവുമായി സിപിഐഎമ്മിന്റെ സഖാക്കന്മാര് നടക്കുകയാണെന്നുമായിരുന്നു മമതയുടെ പരാമര്‍ശം. വിഷയത്തില്‍ കേന്ദ്രമന്ത്രി മുഖ്തര്‍ അബ്ബാസ് നഖ്വിയുടെ നേതൃത്വത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ നല്കിയ പരാതിയിലാണ് കമ്മീഷന്റെ നടപടി.
വിവാദ പ്രസ്താവനയില്‍ പ്രതിഷേധം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കം രംഗത്തുവന്നിരുന്നു. സംസ്ഥാനത്ത് 27 ശതമാനത്തോളം മുസ്ലീം മതവിഭാഗമാണ്. ഇവരുടെ വോട്ട് കാലാകാലങ്ങളായി ലഭിച്ചിരുന്നത് ത്രിണമൂലിനായിരുന്നു. ഈ വോട്ടുകളില്‍ ബിജെപിയും കടന്നുകയറി എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് മമതയുടെ വര്‍ഗീയ പ്രചരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: