മുംബൈ; അംബാനിയുടെ വീടിന് മുന്നില്‍ സ്ഫോടകവസ്തുക്കള്‍ നിറച്ച വാന്‍ കൊണ്ടവന്നിട്ട ഗൂഢപദ്ധതിയുടെ പിന്നിലെ പ്രധാനകണ്ണികളിലൊരാളായ സച്ചിന് വാസെയുമായി ആഡംബര ഹോട്ടലില്‍ കൂടിക്കാഴ്ച നടത്തിയ, പിന്നീട് ആരുമറിയാതെ എവിടെയോ മറിഞ്ഞ സ്ത്രീയെ എന്‍ഐഎ ഒടുവില്‍ അറസ്റ്റു ചെയ്തു. ഇതിനിടെ സച്ചിന് വാസെയുടെ കസ്റ്റഡി കാലാവധി ഏപ്രില്‍ ഏഴ് വരെ നീട്ടിക്കൊണ്ട് എന്‍ഐഎ കോടതി ഉത്തരവിട്ടു. നെഞ്ചുവേദനയെ തുടര്‍ന്ന് ചികിത്സ വേണമെന്ന് സച്ചിന് വാസെയുടെ അഭിഭാഷകന് ആവശ്യമുയര്‍ത്തിയെങ്കിലും കോടതി അംഗീകരിച്ചില്ല. മന്‍സുഖ് ഹിരന്‍ എന്ന ബിസിനസുകാരന്റെ മരണത്തിന് പിന്നിലും സച്ചിന് വാസെയുണ്ടെന്ന് എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്.
മീന ജോര്‍ജ്ജ് എന്ന യുവതിയാണ് ട്രൈഡന്റ് ആഡംബര ഹോട്ടലില്‍ സച്ചിന് വാസെയുമായി കൂടിക്കാഴ്ച നടത്തിയത്. സച്ചിന് വാസെയുടെ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്തിരുന്നത് ഈ സ്ത്രീയാണ്. ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് മുംബൈ വിമാനത്താവളത്തില്‍ നിന്നാണ് മീനാ ജോര്‍ജ്ജെന്ന ഒട്ടേറെ നിഗൂഢതകള്‍ ഒളിപ്പിച്ച സ്ത്രീയെ പിടികൂടിയത്.
തുടര്‍ന്ന് മീനാ ജോര്‍ജ്ജിന്റെ വസതിയില്‍ എന്‍ഐഎ തിരച്ചില്‍ നടത്തി. കഴിഞ്ഞ കുറെ നാളുകളായി മീന ജോര്‍ജ്ജ് ഒളിവിലായിരുന്നു. ഇപ്പോള്‍ എന്‍ ഐഎ മീന ജോര്‍ജ്ജിനെ ചോദ്യം ചെയ്തുവരികയാണ്. പണമെണ്ണുന്ന മെഷീനുമായി ട്രൈഡന്റ് ഹോട്ടലില്‍ സച്ചിന് വാസെയോടൊപ്പം നില്ക്കുന്ന മീനാ ജോര്‍ജ്ജിനെ ആദ്യമായി സിസിടിവി ദൃശ്യങ്ങളിലാണ് കണ്ടത്. ഫിബ്രവരി 16ന് ഈ സ്ത്രീ അഞ്ച് ബാഗുകളും ഹോട്ടലില്‍ കൊണ്ടുവന്നിരുന്നു. ആദ്യം സച്ചിന് വാസെയും തൊട്ടുപിന്നാലെ മീന ജോര്‍ജ്ജും ഹോട്ടലിലേക്ക് കയറുന്ന സിസിടിവി ദൃശ്യമാണ് എന്‍ ഐഎ കണ്ടെത്തിയത്. രണ്ടു ദിവസമെങ്കിലും ഇവര്‍ ഹോട്ടലില്‍ സച്ചിന് വാസെയോടൊപ്പം കഴിഞ്ഞിട്ടുണ്ട്.
ഒരു ബിസിനസുകാരനാണ് ട്രൈഡന്റ് ഹോട്ടലില്‍ കഴിയാനുള്ള പണം സച്ചിന് വാസെയ്ക്ക നല്‍കിയത്. കഞ്ചുമാര്ഗിലെ പൊലീസ് സ്റ്റേഷനില്‍ തനിക്കെതിരായ കേസില്‍ സഹായിക്കുന്നതിനായാണ് ടൂര്‍സ് ആന്റ് ട്രാവല്‍സ് കമ്പനി ഉടമയായ ഇയാള്‍ 13 ലക്ഷം രൂപ സച്ചിന് വാസെയ്ക്ക് നല്‍കിയത്.
വ്യാജമായി നിര്‍മ്മിച്ച ആധാര്‍ കാര്‍ഡുപയോഗിച്ചാണ് സച്ചിന് വാസെ ട്രൈഡന്റ് ഹോട്ടലില്‍ ചെക്ക് ഇന്‍ ചെയ്തത്. ഈ പഞ്ച നക്ഷത്ര ഹോട്ടലില്‍ വെച്ചാണ് സച്ചിന് വാസെ അംബാനിയുടെ വീടിന് മുന്നില്‍ സ്ഫോടകവസ്തുക്കള്‍ നിറച്ച വാഹനം കൊണ്ടിടാനുള്ള ഗൂഢപദ്ധതി ആസൂത്രണം ചെയ്തത്. സദാശിവ് എന്ന വ്യാജപേരിലാണ് സച്ചിന് വാസെ ഹോട്ടലില്‍ കഴിഞ്ഞത്. ഒരു ഇന്നോവ കാറില്‍ ഫിബ്രവരി 16ന് ട്രൈഡന്റ് ഹോട്ടലില്‍ എത്തിയ വാസെ ഒരു ലാന്‍ഡ് ക്രൂസറിലാണ് ഫിബ്രവരി 20ന് ഹോട്ടല്‍ വിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: