കൊല്ലം : വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മറവില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്ത സ്ഥാപനത്തില്‍ എന്‍ഫോഴ്സ്മെന്റ് തെരച്ചില്‍. മോഡേണ്‍ ഗ്രൂപ്പ് ഉടമ ജെയിംസ് ജോര്‍ജിന്റെ സ്ഥാപനങ്ങളാണ് എന്‍ഫോഴ്സ്മെന്റ് കണ്ടുകെട്ടി. ഇവരുടെ എട്ട് സ്ഥാപനങ്ങള്‍ ഉള്‍പ്പടെ 1.6 കോടി വിലമതിക്കുന്ന സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.
ഭാരതീയ ഓര്‍ത്ത്ഡോക്സ് സഭയിലെ ഡോ. യാക്കബ് മാര്‍ ഗ്രിഗോറിയസ് എന്ന പേരില്‍ ആളുകളെ തെറ്റിദ്ധരിപ്പിച്ചാണ് ഇയാള്‍ തട്ടിപ്പ് നടത്തിയിരുന്നത്. 2015ലാണ് ഇവരുടെ തട്ടിപ്പ് പുറത്തുവരുന്നത്. ഇയാളുടെ ഭാര്യ സീമ ജെയിംസ് എന്നിവര്‍ ചേര്‍ന്ന് കൊല്ലം കടപ്പാക്കട മോഡേണ്‍ എഡ്യുക്കേഷന്‍ കണ്‍സള്‍ട്ടന്‍സി എന്ന സ്ഥാപനത്തിന്റെ മറവില്‍ ബിടെക്, എംബിഎ സര്‍ട്ടിഫിക്കറ്റ് എന്നിവ പണം വാങ്ങി നല്‍കുന്നതായി നേരത്തെ കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ അന്വേഷണം നേരിട്ടുകൊണ്ടിരിക്കുകയാണ്. കൊട്ടേക്കാട് സ്വദേശിനിയായ സീനത്തും മുമ്പ് പോലീസ് പിടിയിലായിട്ടുണ്ട്.
രാജ്യത്തെ വിവിധ സര്‍വ്വകലാശാലകളുടെ വ്യാജ ബിരുദസര്‍ട്ടിഫിക്കറ്റുകള്‍ സ്വദേശത്തും വിദേശത്തും വില്‍പ്പന നടത്തി വന്‍തോതില്‍ കള്ളപ്പണം സമ്പാദിച്ചെന്ന് എന്‍ഫോഴ്സ്മെന്റ് കണ്ടെത്തി. സ്ഥാപന ഉടമകള്‍ക്ക് ആലപ്പുഴ, തൃശ്ശൂര്‍, കൊല്ലം അടക്കമുള്ള സ്ഥലങ്ങളിലുള്ള സ്വത്തുക്കളാണ് കണ്ടുകെട്ടിയിട്ടുണ്ട്.
എംബിഎ മുതല്‍ ബിടെക് വരെയുള്ള വ്യാജ സര്‍ട്ടിഫിക്കറ്റുകളാണ് ഇവര്‍ വിതരണം ചെയ്തിരുന്നത്. എംബിഎ സര്‍ട്ടിഫിക്കറ്റിന് 1.25 ലക്ഷവും ബിടെക്കിന് 50,000 രൂപവീതവുമാണ് ഇവര്‍ വാങ്ങിയിരുന്നത്. ഐടിസി ഡിപ്ലോമ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് 8000 രൂപയാണ്. പ്രൊഫഷണല്‍ കോഴ്സുകള്‍ക്കും, ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ക്കും 50,000ന് മുകളിലാണ് വില നിശ്ചയിച്ചിരിക്കുന്നത്. സര്‍ട്ടിഫിക്കറ്റിനൊപ്പം ആവശ്യക്കാര്‍ക്ക് മാര്‍ക്ക് ലിസ്റ്റുകളും ഇവര്‍ വിതരണം ചെയ്യുന്നുണ്ട്.
ദല്‍ഹി കേന്ദ്രീകരിച്ച് പ്രിന്റ് ചെയ്തിട്ടുള്ള സര്‍ട്ടിഫിക്കറ്റുകളാണ് ഇവര്‍ വിതരണം ചെയ്തിട്ടുള്ളതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ടു തന്നെ വ്യാജ സര്‍ട്ടിഫിക്കറ്റ് വിതരണത്തിന്റെ ഒരു മാഫിയ തന്നെ ഇവര്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വിലയിരുത്തല്‍. ജെയിംസിന് ബെംഗളൂരുവിലും ബന്ധങ്ങളുണ്ട്. അവിടന്ന് കൊരിയര്‍ വഴിയാണ് സര്‍ട്ടിഫിക്കറ്റുകള്‍ എത്തിച്ചിരുന്നത്. ജെയിംസിന്റെ സ്ഥാപനങ്ങളില്‍ നടത്തിയ തെരച്ചിലില്‍ നിരവധി വ്യാജ സര്‍ട്ടിഫിക്കറ്റുകളും മറ്റും കണ്ടെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: