കൊല്‍ക്കത്ത: കേരളത്തിന്റെ സ്വന്തം ടീമായ ഗോകുലം കേരള എഫ്സി ഐ ലീഗില്‍ കിരീട പ്രതീക്ഷ കാത്തു. നിര്‍ണായ മത്സരത്തില്‍ മുഹമ്മദന്‍സ് എസ്.സിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് അവര്‍ പ്രതീക്ഷ നിലനിര്‍ത്തിയത്. ഡെന്നീസ് ആന്റ്വിയുടെ ഇരട്ട ഗോളാണ് വിജയമൊരുക്കിയത്്. സുജിത്താണ് മുഹമ്മദന്‍സിന്റെ ഏക ഗോള്‍ നേടിയത്്.
ഈ വിജയത്തോടെ ഗോകുലം പതിനാല് മത്സരങ്ങളില്‍ 26 പോയിന്റുമായി ഒന്നാം സ്ഥാനത്തെത്തി. ട്രാവുവിനും ചര്‍ച്ചില്‍ ബ്രദേഴ്സിനും പതിനാല് മത്സരങ്ങളില്‍ 26 പോയിന്റ് വീതമുണ്ടെങ്കിലും ഗോള്‍ ശരാശരിയില്‍ അവര്‍ ഗോകുലത്തിന് പിന്നിലാണ്. ട്രാവു രണ്ടാം സ്ഥാനത്തും ചര്‍ച്ചില്‍ ബ്രദേഴ്സ് മൂന്നാം സ്ഥാനത്തും നില്ക്കുന്നു. ശനിയാഴ്ച നടക്കുന്ന അവസാന മത്സരത്തില്‍ ഗോകുലം ,
ട്രാവുവിനെ തോല്‍പ്പിച്ചാല്‍ ഐ ലീഗ് കിരീടം കേരളത്തിലേക്ക് വരും. അതേസമയം മൂന്നാം സ്ഥാനത്തുള്ള ചര്‍ച്ചിലിന് അവസാന മത്സരത്തില്‍ റൗണ്ട് ഗ്ലാസ് പഞ്ചാബിനെ വന്‍ മാര്‍ജിനില്‍ തോല്‍പ്പിച്ചാലേ കിരീടം നേടാനാകൂ.
മുഹമ്മദന്‍സിനെതിരെ വിജയം തന്നെ ലക്ഷ്യമിട്ട്് കളിക്കളത്തിലിറങ്ങിയ ഗോകുലം തകര്‍പ്പന്‍ കളിയാണ് തുടക്കം മുതലേ പുറത്തെടുത്തത്്. ഇരുപതാം മിനിറ്റില്‍ ഡെന്നീസ് ആന്റ്വിയുടെ ഗോളില്‍ ഗോകുലം മുന്നിലായി. പതിനാല് മിനിറ്റിനുള്ളില്‍ ഡെന്നീസ് ആന്റ്വി രണ്ടാം ഗോളും നേടി. ഇടവേളയ്ക്ക് ജേതാക്കള്‍ 2-0 ന് മുന്നിട്ടുനിന്നു.
രണ്ടാം പകുതിയുടെ അവസാന നിമിഷങ്ങളിലാണ് മുഹമ്മദന്‍സ് ഒരു ഗോള്‍ മടക്കിയത്്. സുജിത് സദുവാണ് ലക്ഷ്യം കണ്ടത്.ഇന്നലെ ആദ്യം നടത്ത മത്സരത്തില്‍ ട്രാവുവിനെ ചര്‍ച്ചില്‍ ബ്രദേഴ്സ് സമനിലയില്‍ തളച്ചു. ഇരു ടീമുകളും ഓരോ ഗോള്‍ നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: