കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ ഘട്ടത്തിലെ ഒരു അഭിമുഖത്തിനിടെ പ്രധാനമന്ത്രിയോടു ചോദിച്ചു, ഇത്തവണ മോദി തരംഗം പ്രകടമല്ലല്ലോ? നരേന്ദ്ര മോദി നല്കിയ ഉത്തരം ഇങ്ങനെ, മോദി തരംഗം ഉണ്ട്. അത് നിങ്ങള്‍ക്ക് പ്രകടമായി കാണാന്‍ കഴിയില്ല. കാരണം ഇത്തവണ അത് ഓരോ വീട്ടിലുമാണ്…
അതെ, ഓരോ വീട്ടിലുമുണ്ട് മോദി സ്പര്‍ശം. പാവപ്പെട്ടവര്‍ക്ക് ബാങ്ക് അക്കൗണ്ട് ലഭ്യമാക്കുന്ന ജന്‍ധന്‍ പദ്ധതിയും ജീവനോപാധി കണ്ടെത്താന്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ വായ്പ നല്കുന്ന മുദ്രായോജനയും പാവപ്പെട്ടവര്‍ക്ക് സൗജന്യമായി ഗ്യാസ് കണക്ഷന് നല്കുന്ന ഉജ്ജ്വല യോജനയും ഒരാള്‍ക്ക് വര്‍ഷം അഞ്ചു ലക്ഷം രൂപവരെ ചികിത്സയ്ക്ക് ലഭ്യമാക്കുന്ന പ്രധാനമന്ത്രി ബീമാ യോജനയും അവയില്‍ ചിലതു മാത്രം. വെറും വാക്കുകളില്‍ ഒതുങ്ങിയിരുന്ന ജനക്ഷേമം മോദി സര്‍ക്കാര്‍ വന്ന ശേഷം നമ്മുടെ അടുക്കളകളിലും അകത്തളങ്ങളിലും വരെ കടന്നെത്തി. സര്‍ക്കാരിന്റെ സഹായഹസ്തം ഓരോരുത്തര്‍ക്കും അനുഭവ വേദ്യമാക്കി. സബ്സിഡിയും കര്‍ഷകര്‍ക്കുള്ള ആറായിരം രൂപയായ കര്‍ഷക സമ്മാനും അടക്കം സര്‍ക്കാരിന്റെ മുഴുവന്‍ സഹായങ്ങളും ജനങ്ങളുടെ അക്കൗണ്ടുകളില്‍ നേരിട്ടെത്തി. കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ, ആസാം മുതല്‍ മഹാരാഷ്ട്ര വരെ, അംബാനി മുതല്‍ അശരണര്‍ വരെ സര്‍ക്കാരിന്റെ കരസ്പര്‍ശം അനുഭവിച്ചറിഞ്ഞു.
അത്തരം പദ്ധതികളുടെ ഗുണഫലം ലഭിച്ചത് ജനലക്ഷങ്ങള്‍ക്കാണ്. അവരില്‍ ചിലരുടെ അനുഭവങ്ങളിലൂടെ….
പ്രതികരിക്കാൻ ഇവിടെ എഴുതുക: