മാനന്തവാടി: ജില്ലാ ആശുപത്രിയെ മെഡിക്കല്‍ കോളേജായി ഉയര്‍ത്തിയെന്ന പ്രഖ്യാപനത്തില്‍ ഗവ. നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. ഫെബ്രുവരി 20ന് ജില്ലാ ആശുപത്രിയെ മെഡിക്കല്‍ കോളേജായി ഗവ: പ്രഖ്യാപിച്ചെങ്കിലും നിലവിലെ ജില്ലാ ആശുപത്രി സൗകര്യങ്ങള്‍ പോലും ലഭ്യമല്ലാത്ത അവസ്ഥയാണ് മെഡിക്കല്‍ കോളേജില്‍.
ജില്ലാ ആശുപത്രി ദൈനം ദിന പ്രവര്‍ത്തനത്തിന് എച്ച്എംസി ഫണ്ട് ഉപയോഗിച്ചിരുന്നതും ഇനി സാധ്യമാകാത്ത സാഹചര്യമാണ് നിലവിലുള്ളത്. നൂറ്റി ഇരുപതിലധികം വരുന്ന എച്ച്എംസി ജീവനക്കാര്‍ ശമ്പളത്തിനായി ഇരുട്ടില്‍ തപ്പുന്ന സാഹചര്യമാണുള്ളത്. ഹോസ്പിറ്റലിലേക്കുള്ള മരുന്ന്, അടിയന്തിര ആവശ്യങ്ങള്‍ക്കായുള്ള സഹായം എല്ലാം നിലച്ചു. ജില്ലാ പഞ്ചായത്ത് സഹായങ്ങള്‍ പൂര്‍ണ്ണമായും അവസാനിപ്പിച്ച് കഴിഞ്ഞു.
മെഡിക്കല്‍ കോളേജിന്റെ നാഥന് സംസ്ഥാന ഗവണ്മെന്റൊണോ ജില്ലാ പഞ്ചായത്താണോ എന്ന തര്‍ക്കം ജനങ്ങള്‍ക്കുണ്ടാക്കുന്ന ബുദ്ധിമുട്ട് ചെറുതല്ല. വിഷയത്തില്‍ ഗവണ്മെന്റ് നിലപാട് വ്യക്തമാക്കണമെന്നും ബിജെപി ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. പരിപാടിയില്‍ ബിജെപി ജില്ലാ പ്രസിഡണ്ട് സജി ശങ്കര്‍ അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: