വാഷിംഗ്ടൺ: മലയാളിയായ മജു വർഗീസിനെ വൈറ്റ് ഹൗസ് മിലിറ്ററി ഓഫീസ് ഡയറക്ടറായി പ്രസിഡന്റ് ജോ ബൈഡൻ നിയമിച്ചു. വൈറ്റ് ഹൗസിലെ സൈനിക ഏകോപനം, പ്രസിഡന്റിന്റെ ഔദ്യോഗിക യാത്രകൾ, അടിയന്തര വൈദ്യസഹായത്തിനുള്ള ഒരുക്കങ്ങൾ എന്നീ ചുമതലകളെല്ലാം മിലിറ്ററി ഓഫീസിന്റെ കീഴിൽ വരും.
ജോ ബൈഡൻ, കമല ഹാരിസ് സ്ഥാനാരോഹണ ചടങ്ങിന്റെ ചുമതല മജു വർഗീസ് വഹിച്ചിരുന്നു. ബൈഡന്റെ വിശ്വസ്തനായ മജു നേരത്തെ ഒബാമ ഭരണകൂടത്തിൽ സേവനമനുഷ്ഠിച്ചിരുന്നു. 2015ലെ ഒബാമയുടെ ഇന്ത്യ സന്ദർശനത്തിന്റെ ചുമതലയും മജു വർഗീസ് വഹിച്ചിരുന്നു.
അഭിഭാഷകനായ മജുവിന്റെ മാതാപിതാക്കൾ തിരുവല്ല സ്വദേശികളാണ്. 2000ൽ ഡമോക്രാറ്റിക് സ്ഥാനാർത്ഥി അൽ ഗോറിന്റെ പ്രചാരണ സംഘത്തിലും മജു ഉണ്ടായിരുന്നു. ബരാക് ഒബാമ പ്രസിഡന്റായപ്പോൾ വിവിധ തസ്തികകളിൽ മജു ആറ് വർഷം സേവനം അനുഷ്ഠിച്ചു. അമേരിക്കകാരിയും പോളിസ് വിദഗ്ധയുമായ ജൂലി വർഗീസാണ് ഭാര്യ. ഒരു മകനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: