സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്ക് ഒരേയൊരു ശിക്ഷയേ ഉള്ളൂ അത് മരണമാണ്. പ്രതികാരത്തിന്റെയും പ്രണയത്തിന്റെയും കഥപറയുകയാണ് നവഗാതനായ ഡാവിഞ്ചി ശരണവണന്‍ ‘വി’ യിലുടെ. അഞ്ച് യുവതി യുവാക്കള്‍ നടത്തുന്ന വിനോദയാത്രയുടെ പശ്ചാത്തലത്തിലാണ് ചിത്രം പുരോഗമിക്കുന്നത്.
യാത്രക്കിടയില്‍ അവരില്‍ ഒരാള്‍ക്ക് കിട്ടുന്ന മരണത്തിയതി അറിയുന്ന അപ്പ് ചിത്രത്തെ ഉദ്വേഗജനകമാക്കുന്നു. തങ്ങള്‍ പത്തുപേരുടെയും മരണം ഇന്നുതന്നെയെന്ന് മനസിലാക്കുന്ന യുവതി യുവാക്കളുടെ അതിജീവനത്തിന്റെ പേരാട്ടമായാണ് ചിത്രം പുരോഗമിക്കുന്നത്. മനസിക സംഘര്‍ഷത്തിലും പരസ്പര സംശയത്തിലും ഒരോരുത്തരും മരിച്ച് വീഴുമ്പോള്‍ പ്രേക്ഷകര്‍ അകാംക്ഷയുടെ മുള്‍മുനയിലാകും. കഥാന്ത്യത്തില്‍ ഇതെല്ലാം ഒരു പ്രതികാരമായിരുന്നു എന്ന സത്യം പ്രേക്ഷകനെ ചിന്തിപ്പിക്കും.
മലയാളിയായ രൂപേക്ഷ് കുമാറാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. നവഗതരെ വച്ച് ഇത്തരത്തില്‍ ഒരു സിനിമ നിര്‍മ്മിച്ച രൂപേഷ് അഭിനന്ദനം അര്‍ഹിക്കുന്നു. സംവിധാനത്തില്‍ പരിചയക്കുറവ് ചിത്രത്തെ തെല്ല് അലോസരപ്പെടുത്തുന്നുണ്ടെങ്കിലും പ്രമേയത്തിന്റെ ശക്തി അതിനെ മറികടക്കുന്നു. അഭിനേതാക്കള്‍ക്ക് കൃത്യമായ പരിശീലനം നല്കിയിരുന്നെങ്കില് ഒരു പക്ഷേ കൊറോണയ്ക്ക് ശേഷമുള്ള നല്ല ത്രില്ലര്‍ ചിത്രമായി ‘വി’ മാറിയേനെ. എങ്കിലും നവാഗത കൂട്ടായ്മയുടെ ഈ ചിത്രം കണ്ടിരിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: