കൊല്‍ക്കത്ത: ബംഗാളിനെ ‘സൊണാര്‍ ബംഗ്ലാ’ ആക്കുമെന്ന വാഗ്ദാനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സംസ്ഥാനത്തെ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുകയാണ് ബിജെപിയുടെ ലക്ഷ്യമെന്നും മമതാ ബാനര്‍ജി നയിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ നീക്കുകയെന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. പശ്ചിമ ബംഗാളില്‍ ബിജെപി നടത്തുന്ന പരിവര്‍ത്തന്‍ യാത്രയുടെ അവസാന ഘട്ടം അമിത് ഷാ ഫ്ളാഗ് ഓഫ് ചെയ്തു.
വോട്ട് ചെയ്ത് അധികാരത്തിലെത്തിച്ചാല്‍ ബിജെപി സര്‍ക്കാര്‍ സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം ഏര്‍പ്പെടുത്തുമെന്നും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഏഴാം ശമ്പളക്കമ്മിഷന്റെ ആനുകൂല്യങ്ങള്‍ നല്‍കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചാല്‍ അംഫന്‍ ദുരിതാശ്വാസ നിധിയടെ വിതരണത്തിലെ അഴിമതിയെക്കുറിച്ച് അന്വേഷിക്കുമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. ‘ജയ് ശ്രീറാം’, ‘ഭാരത് മാതാ കീ ജയ്’ എന്നിവ സൗത്ത് 24 പര്‍ഗനാസ് ജില്ലയില്‍ വ്യാഴാഴ്ച നടന്ന റാലിയില്‍ അമിത് ഷാ മുഴക്കി.
ജനുവരിയില്‍ സംസ്ഥാനത്ത് നടന്ന പരിപാടിയില്‍ ‘ജയ് ശ്രീറാം’ വിളികള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് മമതാ ബാനര്‍ജി പ്രസംഗം അവസാനിപ്പിച്ച് വേദി വിട്ടിരുന്നു. തുടര്‍ന്ന് രൂക്ഷ വിമര്‍ശനമാണ് ബിജെപി ഇതിനെതിരെ നടത്തിയത്. ബംഗാളിനെ ‘സൊണാര്‍ ബംഗ്ല’ ആക്കി മാറ്റാനാണ് ബിജെപിയുടെ പോരാട്ടം. തങ്ങളുടെ ബൂത്തുപ്രവര്ത്തകരും ടിഎംസി സിന്‍ഡിക്കേറ്റും തമ്മിലാണ് പോരാട്ടമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: