ഭാരത സര്‍ക്കാര്‍ സംരംഭമായ മദ്രാസ് ഫെര്‍ട്ടിലൈസേഴ്സ് ലിമിറ്റഡ്, മണാലി, ചെന്നൈ ഗ്രാഡുവേറ്റ്, ടെക്നീഷ്യന് അപ്രന്റീസുകളെ തെരഞ്ഞെടുക്കുന്നു.
ഗ്രാഡുവേറ്റ് അപ്രന്റീസ്: ഒഴിവുകള്‍ 21 (കെമിക്കല്‍ എന്‍ജിനീയറിംഗ്-13, മെക്കാനിക്കല്‍/ഓട്ടോമൊബൈല്‍ എന്‍ജിനീയറിംഗ്-3, ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ്/ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗ്-1, ഇന്‍സ്ട്രുമെന്റേഷന്‍ എന്‍ജിനീയറിംഗ്-1, സിവില്‍-1, ഐടി/കമ്പ്യൂട്ടര്‍ സയന്‍സ്/ഇസിഇ-2). പരിശീലന കാലാവധി ഒരു വര്‍ഷം. പ്രതിമാസ സ്റ്റൈപ്പന്റ് 20,000 രൂപ. യോഗ്യത: ബന്ധപ്പെട്ട/അനുബന്ധ ബ്രാഞ്ചില്‍ ബിഇ/ബിടെക്.
ടെക്നീഷ്യന് (ഡിപ്ലോമ) അപ്രന്റീസ്: ഒഴിവുകള്‍-24 (കെമിക്കല്‍ എന്‍ജിനീയറിംഗ്-15, മെക്കാനിക്കല്‍/ഓട്ടോമൊബൈല്‍-4, ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ്/ഇലക്ട്രിക്കല്‍-2, ഇന്‍സ്ട്രുമെന്റേഷന്‍-2, സിവില്‍-1). പരിശീലനം ഒരു വര്‍ഷം. പ്രതിമാസ സ്റ്റൈപ്പന്റ്- 17,000 രൂപ. യോഗ്യത: ബന്ധപ്പെട്ട ബ്രാഞ്ചില്‍ എന്‍ജിനീയറിംഗ് ഡിപ്ലോമ. 2018/2019/2020 വര്‍ഷങ്ങളില്‍ യോഗ്യതാപരീക്ഷ പാസായവര്‍ക്കാണ് അവസരം. 1973 അപ്രന്റീസ് ആക്ടിന് വിധേയമായിട്ടാണ് തെരഞ്ഞെടുപ്പ്.
താല്പര്യമുള്ളവര് ഫെബ്രുവരി 24 നകം നാഷണല്‍ അപ്രന്റീസ് പോര്‍ട്ടലായ www.mhrdnats.gov.in ല്‍ Madras Fertilizers Limited ലേക്ക് രജിസ്റ്റര്‍ ചെയ്യണം. മദ്രാസ് ഫെര്‍ട്ടിലൈസേഴ്സ് ലിമിറ്റഡിന് മാര്‍ച്ച് ഒന്നിനകം അപേക്ഷ ലഭിച്ചിരിക്കണം. തെരഞ്ഞെടുക്കപ്പെടുന്നവരുടെ ലിസ്റ്റ് www.boat-srp.com ല്‍ പ്രസിദ്ധപ്പെടുത്തും. അനേ്വഷണങ്ങള്‍ക്ക് ഇ-മെയില്‍: [email protected] ല്‍ ബന്ധപ്പെടാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: