ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിന്റെ വികസനത്തിന് സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. 2021ലെ കേന്ദ്ര ബജറ്റില്‍ കേരളത്തിന് മികച്ച സ്ഥാനമാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയത്. ഭാരത് മാല പദ്ധതിപ്രകാരം കേരളത്തിലെ ദേശീയപാതാ നിര്‍മ്മാണത്തിനായി 65,000 കോടി രൂപയും, കൊച്ചി മെട്രോ രണ്ടാംഘട്ട പദ്ധതിക്ക് 1957 കോടി രൂപയും അനുവദിച്ചതിനാണ് നരേന്ദ്ര മോദിയെ അമിത് ഷാ മലയാളത്തിലെഴുതിയ ട്വീറ്റിലുടെ അഭിനന്ദിച്ചത്.
കൊല്ലംമധുര, മുംബൈ കന്യാകുമാരി പാതകള്‍ക്കായി 1100 കിലോമീറ്റര്‍ പദ്ധതിക്കാണ് 65,000 കോടി കേരളത്തിനായി വകമാറ്റിയത്. ഇതിനു പുറമെ കൊച്ചി മെട്രോ രണ്ടാംഘട്ട പ്രലര്‍ത്തനങ്ങള്‍ക്കായി 1957 കോടിയും വകയിരുത്തി. ഇതിന്റെ ഭാഗമായി രണ്ടാംഘട്ടത്തില്‍ 11.5 കിലോമീറ്റര്‍ നീട്ടുകയും ചെയ്യും.
കോവിഡ് പ്രതിസന്ധി കാലത്തെ കേന്ദ്ര ബജറ്റില്‍ ആരോഗ്യ മേഖലയ്‌ക്ക് ഊന്നല്‍. 64180 കോടിയുടെ പ്രത്യേക പാക്കെജാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചത്. വൈറസ്പ്രതിരോധത്തിനായി ദേശീയ ആരോഗ്യ സ്ഥാപനങ്ങള്‍ ശക്തിപ്പെടുത്തും. രണ്ടു വാക്‌സീനുകള്‍ രംഗത്തിറക്കിയ ഭാരതം ലോകത്തിനു ഈ വാക്‌സീനുകളിലൂടെ ആശ്വാസം പകര്‍ന്നെന്ന് ധനമന്ത്രി വ്യക്തമാക്കി. രണ്ടു വാക്‌സീനുകള്‍ കൂടി ഇന്ത്യ ഉടന്‍ പുറത്തിറക്കുമെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: