കൊല്ലം: തദ്ദേശ തെരഞ്ഞെടുപ്പില്‍ സിപിഎം കൗണ്‍സിലര്‍ നേടിയ വിജയത്തില്‍ ക്രമക്കേട് ചൂണ്ടിക്കാട്ടി പരാതിയുമായി മുന്നോട്ടുപോയ എതിര് സ്ഥാനാര്‍ഥി കൂടിയായ കോണ്‍ഗ്രസ് നേതാവിന് വധഭീഷണിയെന്ന് ആരോപണം. കൊല്ലം കോര്പറേഷന് കന്റോണ്‍മെന്റ് ഡിവിഷനില്‍ നിന്നുള്ള സിപിഎം സ്ഥാനാര്‍ഥി അഡ്വ.എ.കെ. സവാദില്‍ നിന്നാണ് വധഭീഷണിയെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്ന സി.വി.അനില്‍കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സവാദിന്റെ നാമനിര്‍ദ്ദേശ പത്രികയില്‍, പേര് പല രീതിയിലാണ്. ഇദ്ദേഹത്തിന്റെ നാമനിര്‍ദ്ദേശപത്രിക സ്വീകരിച്ചപ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ റിട്ടേണിങ് ഓഫീസര്‍ പാലിച്ചില്ല. വെട്ടിത്തിരുത്തലുകളുള്ള നോമിനേഷന് സ്വീകരിച്ചത് ഗുരുതര വീഴ്ചയാണ്.
ഇത്തരമൊരു പത്രിക സ്വീകരിക്കാന്‍ പാടില്ലായിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷനെയും സമ്മതിദായകരെയും തെറ്റിദ്ധരിപ്പിച്ചതിനെതിരെ തെരഞ്ഞെടുപ്പ് കേസ് നല്‍കുന്നത് തടയാന്‍ തന്നെ ഭീഷണിപ്പെടുത്തുന്നതായും തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേസ് നല്‍കിയതായും അനില്‍കുമാര്‍ പറഞ്ഞു. 21ന് ടെലിഫോണില്‍ വിളിച്ചാണ് വധഭീഷണി നടത്തിയത്. സിറ്റി പോലീസ് കമ്മീഷണര്‍ക്ക് ഇതുസംബന്ധിച്ച് പരാതി നല്‍കിതെന്നും അദ്ദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: