ചെന്നൈ: ലോക ക്രിക്കറ്റില്‍ ശക്തന്മാരുടെ പോരാട്ടമാണ് ആഷസ് പരമ്പര. ഓസ്ട്രേലിയയും ഇംഗ്ലണ്ടുമാണ് ഈ പോരാട്ടത്തില്‍ മാറ്റുരയ്ക്കുന്നത്. ഇതില്‍ അതിശക്തരായ ഓസീസിനെ അവരുടെ നാട്ടില്‍ ചെന്ന് ഇന്ത്യ കീഴടക്കി. ഇനി ഇംഗ്ലണ്ടുമായുള്ള അങ്കം തുടങ്ങുകയാണ്. ഒന്നര വര്‍ഷത്തിനുശേഷം ഇന്ത്യന്‍ മണ്ണില്‍ നടക്കുന്ന ആദ്യ പരമ്പരയില്‍ ഇന്ത്യ ഇംഗ്ലണ്ടുമായി മാറ്റുരയ്്ക്കും.
ഓസീസ് മണ്ണില്‍ ഐതിഹാസിക വിജയം നേടിയ ഇന്ത്യ സ്വന്തം മണ്ണില്‍ ഇംഗ്ലണ്ടിനെതിരെയും മിന്നുന്ന പ്രകടനം കാഴ്ചവയ്ക്കും. നാല് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം ചെന്നൈയില്‍ അടുത്തമാസം അഞ്ചിന് ആരംഭിക്കും. ഇന്ത്യ, ഇംഗ്ലണ്ട് ടീമുകള്‍ മറ്റെന്നാള്‍ ചെന്നൈയില്‍ എത്തിച്ചേരും. ഉടന്‍ തന്നെ ടീമുകള്‍ ബയോ-ബബിളില്‍ പ്രവേശിക്കും. ഇരു ടീമുകളും ഒരു ഹോട്ടലിലാണ് താമസിക്കുക. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെയാണ് മത്സരങ്ങള്‍ നടത്തുക.
ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ലക്ഷ്യമിടുന്ന ഇന്ത്യയ്്ക്കും ഇംഗ്ലണ്ടിനും നിര്‍ണായകമാണീ പരമ്പര. ഓസ്ട്രേലിയയെ 2-1 ന് തോല്‍പ്പിച്ചതോടെ ഇന്ത്യ പോയിന്റ് നിലയില്‍ ഒന്നാം സ്ഥാനത്തെത്തി. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ 2-0 ത്തിനെങ്കിലും വിജയം നേടിയാലേ ഇന്ത്യക്ക്്് ന്യൂസിലന്‍ഡിനെ മറികടന്ന് ഫൈനലില്‍ സ്ഥാനമുറപ്പിക്കാനാകൂ. അതേസമയം ഇംഗ്ലണ്ടിന് ,ഇപ്പോള്‍ നടന്നുവരുന്ന ശ്രീലങ്കയ്ക്കെതിരായ പരമ്പര ജയിക്കണം. പിന്നീട് ഇന്ത്യയെ 3-0 ന് തോല്‍പ്പിക്കണം. എന്നാലേ അവര്ക്ക്് ഫൈനല്‍ പ്രതീക്ഷ നിലനിര്‍ത്താനാകൂ. ജൂണില്‍ ലോര്‍ഡ്സിലാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍.
നാല് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്. ആദ്യ രണ്ട് ടെസ്്റ്റ് ചെന്നൈയിലും അവസാന രണ്ട് ടെസ്റ്റ് അഹമ്മദാബാദിലും അരങ്ങേറും. ഒന്നാം ടെസ്റ്റ് ഫെബ്രുവരി അഞ്ചു മുതല്‍ ഒമ്പത് വരെയും രണ്ടാം ടെസ്റ്റ് പതിമൂന്ന് മുതല്‍ പതിനേഴ് വരെയും നടക്കും. അഹമ്മദാബാദിലെ മൂന്നാം ടെസ്റ്റ് ദിന രാത്രി മത്സരമാണ്. ഇരുപത്തിനാലു മുതല്‍ ഇരുപത്തിയെട്ടുവരെയാണ് മൂന്നാം ടെസ്റ്റ്. ഉച്ചകഴിഞ്ഞ് 2.30 ന് കളി തുടങ്ങും. നാലാം ടെസ്റ്റ് മാര്‍ച്ച് നാലു മുതല്‍ എട്ടുവരെ നടക്കും.
ടെസ്റ്റിന് പുറമെ ഇംഗ്ലണ്ട് അഞ്ച് ടി 20 മത്സരങ്ങളും മൂന്ന് ഏകദിനങ്ങളും കളിക്കും. എല്ലാ ടി 20 മത്സരങ്ങളും അഹമ്മദാബാദിലാണ് . മാര്‍ച്ച് 12,14, 16, 18, 20 തീയതികളിലാണ് മത്സരങ്ങള്‍. വൈകിട്ട് ഏഴിന് മത്സരങ്ങള്‍ ആരംഭിക്കും. ദിന രാത്രി മത്സരങ്ങളായ മൂന്ന് ഏകദിനങ്ങളും പൂനെയിലാണ് . മാര്‍ച്ച് 23, 26, 28 തീയതികളിലാണ് മത്സരങ്ങള്‍. ഉച്ചകഴിഞ്ഞ് ഒന്നരയ്ക്ക് കളി തുടങ്ങും.
ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ക്കുള്ള ടീമുകളെ ഇന്ത്യയും ഇംഗ്ലണ്ടും പ്രഖ്യാപിച്ചു. പിതൃത്വ അവധി കഴിഞ്ഞ് കോഹ്ലി നായക സ്ഥാനത്തേക്ക് തിരിച്ചെത്തിയിട്ടുണ്ട്. പരിക്ക് മൂലം ഓസീസിനെതിരായ പരമ്പര നഷ്ടമായ സീനിയല്‍ പേസര്‍ ഇഷാന്ത് ശര്‍മയും തിരിച്ചെത്തി. ജോ റൂട്ടാണ് ഇംഗ്ലണ്ടിനെ നയിക്കുന്നത്. ശ്രീലങ്കക്കെതിരായ പരമ്പരയില്‍ വിട്ടുനിന്ന ഓള് റൗണ്ടര്‍ ബെന്സ്റ്റോക്സും പേസര്‍ ജോഫ്ര ആര്‍ച്ചറും ടീമില്‍ തിരിച്ചെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: