തിരുവനന്തപുരം: പ്രമുഖ സിനിമ സീരിയല്‍ നടന് മുരളി മോഹനെതിരേ ആരോപണവുമായി യുവതി. ഫേസ്ബുക്കില്‍ കൂടി പരിചയെപ്പട്ട ഒരു യുവതിക്കാണ് ഇയാള്‍ മോശം മെസ്സേജുകള്‍ അയച്ചിരിക്കുന്നത്. യുവതി തന്നെയാണ് ഈ വിവരം തന്റെ ഫേസ്ബുക്ക് ഐഡിയില്‍ കൂടി പുറത്ത് വിട്ടിരിക്കുന്നത്, ചാറ്റിന്റെ സ്ക്രീന്‍ ഷോട്ടും യുവതി പുറത്ത് വിട്ടിട്ടുണ്ട്, നിമിഷ നേരം കൊണ്ടാണ് ഇവ വൈറലായി മാറിയത്.
താരം സീരിയലിനു പുറമെ നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്, ദിലീപ് നായകനായ രാജസേനന് ചിത്രം റോമിയോയില്‍ ദിലീപിന്റെ കാമുകിയുടെ അച്ഛനായി എത്തിയത് മുരളി മോഹന്‍ ആയിരുന്നു, താരത്തിന്റെ ആ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ ഇയാള്‍ക്കെതിരെ പുറത്ത് വന്നിരിക്കുന്ന തെളിവുകള്‍ കണ്ടു ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. ഇപ്പോഴെങ്കിലും ഇയാളുടെ തനി സ്വഭാവം അറിയാന്‍ പറ്റിയല്ലോ എന്നാണ് പ്രേക്ഷകര്‍ ചോദിക്കുന്നത്, താരത്തിന്റെ അനുകൂലിച്ചും നിരവധി ആളുകള്‍ എത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: