ന്യൂദല്‍ഹി: ജനിതക മാറ്റം സംഭവിച്ച പുതിയ തരം കൊറോണ വൈറസിന്റെ ജനിതക ഘടന കണ്ടെത്താന്‍ ദല്‍ഹി വിമാനത്താവളത്തില്‍ പരീക്ഷണ ശാല സ്ഥാപിച്ചു. അന്താരാഷ്ട്ര വിമാനങ്ങളില്‍ വരുന്നവരെ ആര്‍ടി പിസിആര്‍ ടെസ്റ്റുകള്‍ക്ക് വിധേയരാക്കി പോസിറ്റീവായവരില്‍ നിന്ന് ശേഖരിക്കുന്ന സ്രവമാണ് ഗവേഷണത്തിന് ഉപയോഗിക്കുക.
പുതിയ തരം വൈറിന്റെ ജനിതക ഘടന കണ്ടെത്തിയാല്‍ പ്രതിരോധവും ചികിത്സയും സുഗമമാകും, വേഗത്തിലാകും. സ്പൈസ് ഹെല്‍ത്തും, സര്‍ക്കാര്‍ സ്ഥാപനമായ സിഎസ്ഐആര്‍ ഐ ജിഐബിയും ചേര്‍ന്നാണ് ജെനോം സീക്വന്‍സിങ് ലാബ് സ്ഥാപിച്ചത്.
വൈറസ് സാമ്പിളില്‍ രാസപരിശോധന നടത്തി മുന്‍പു കണ്ടെത്തിയ വൈറസുകളുടെ ജനിതക ഘടനയില്‍ നിന്ന് എന്തു വ്യത്യാസമാണ് സംഭവിച്ചിട്ടുള്ളതെന്ന് കണ്ടെത്തും. ഇതിന് ഒരാഴ്ചയെടുക്കുമെന്ന് സിഎസ്ഐആറിന്റെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ്് ജനോമിക്സ് ആന്‍ഡ് ഇന്റഗ്രേറ്റീവ് ബയോളജി ഡയറക്ടര്‍ അനുരാഗ് അഗര്‍വാള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: