ആലക്കോട്: സിപിഎമ്മില്‍ നിന്നും രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നു ആലക്കോട് പഞ്ചായത്ത് കൂളാമ്പിയിലെ നിരവധി സിപിഎം പ്രവര്‍ത്തകരാണ് രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നത്. സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയവും, അഴിമതിയിലും പ്രതിഷേധിച്ചാണ് ബിജെപിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. അഴിമതിക്കാരെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് സിപിഎമ്മിന്റെതെന്നും പാര്‍ട്ടിയില്‍ പാവപ്പെട്ടവര്‍ക്ക് രക്ഷയില്ലെന്നും രാജിവെച്ചവര്‍ പറഞ്ഞു. ബിജെപി
ഇരിക്കൂര്‍ മണ്ഡലം സെക്രട്ടറി പി. കെ. പ്രകാശന് ഷാളണിയിച്ച് പാര്‍ട്ടിയില്‍ ചേര്‍ന്നവരെ സ്വീകരിച്ചു. ശശി പുലിക്കിരി, ശ്രീജ, സേതുലക്ഷ്മി, സീതാലക്ഷ്മി, ശശി പുളിക്കല്‍ കിഴക്കേതില്‍, പി.എസ്. ശരണ്‍, ബിബിന്‍ കണ്ണാ, അഖില്‍ ചപ്പിലി, സുനീഷ് കുന്നേല്‍, വിദ്യാ വൈബി പുലിക്കിരി, ഗോപന് വട്ടുടില് എന്നിവരാണ് ബിജെപിയില്‍ ചേര്‍ന്നത്. ശിവജി നഗറില്‍ നടന്ന ചടങ്ങില്‍ ബൂത്ത് പ്രസിഡന്റ് പി.എസ്. ഗോപന് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. സജീവന് സ്വാഗതവും ബാലകൃഷ്ണന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: