പരവൂര്‍: വിഷം കഴിച്ച് ഗുരുതരാവസ്ഥയില്‍ കഴിഞ്ഞ സഹകരണബാങ്ക് ഉദ്യോഗസ്ഥനും മുന്‍ മുന്‍സിപ്പല്‍ കൗണ്‍സിലറുമായ സിപിഎം നേതാവ് മരിച്ചു. പരവൂര്‍ പുക്കുളം വയലില്‍ വീട്ടില്‍ കുട്ടന്‍സുരേഷ് (46) ആണ് മരിച്ചത്. ഇന്നലെ രാവിലെ പത്തരയോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലായിരുന്നു അന്ത്യം. മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.
സിപിഎം പരവൂര്‍ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി അംഗവും നെടുങ്ങോലം സഹകരണ ബാങ്ക് ജീവനക്കാരനുമായ കുട്ടന് സുരേഷിനെ രണ്ടാംതീയതി രാവിലെയാണ് വിഷം കഴിച്ച നിലയില്‍ വാടകവീട്ടില്‍നിന്നും നാട്ടുകാര്‍ കണ്ടെത്തിയത്. തുടര്‍ന്ന് കൂട്ടുകാര്‍ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിലും അവിടെ നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റി.
സിപിഎം ഭരിക്കുന്ന നെടുങ്ങോലം സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരനായ കുട്ടന് സുരേഷ് ബാങ്കില്‍ സെക്രട്ടറിതല ഉദ്യോഗസ്ഥന് ആയിരിക്കവേ സാമ്പത്തിക ക്രമക്കേടുകളെ തുടര്‍ന്ന് സസ്പെന്‍ഷനിലായിരുന്നു. കഴിഞ്ഞ മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ സിപിഎം ശക്തികേന്ദ്രമായ മുന്‍സിപ്പാലിറ്റിയിലെ ഒന്നാം വാര്‍ഡില്‍ കുട്ടന്‍സുരേഷിന്റെ അടുത്ത ബന്ധുകൂടിയായ സിപിഎം സ്ഥാനാര്‍ഥി തോറ്റിരുന്നു.
ഇതിന്റെ അവലോകനയോഗത്തില്‍ പങ്കെടുത്ത സിപിഎം ജില്ലാ കമ്മിറ്റി അംഗം അടക്കമുള്ളവര്‍ രൂക്ഷമായി കുട്ടന്സുരേഷിനെ വിമര്‍ശിക്കുകയും ലോക്കല്‍ ബ്രാഞ്ച് കമ്മിറ്റി അംഗങ്ങള്‍ ചേരിതിരിഞ്ഞു കുട്ടനെ പ്രതിക്കൂട്ടിലാക്കുകയും ചെയ്തതാണ്. ഇതിനെ തുടര്‍ന്ന് ഒന്നാം തീയതി രാത്രി സിപിഎം ജില്ലാ നേതാവിനെതിരെ സോഷ്യല്‍ മീഡിയയില്‍ ചോദ്യമുന്നയിച്ച് പോസ്റ്റിട്ടു. ബാങ്കില്‍ നിന്നും സസ്പെന്‍ഷനായതോടെ വാടകവീട്ടില്‍ ഒറ്റയ്ക്കായിരുന്നു താമസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: