ന്യൂദല്‍ഹി: പുതുതായി കോവിഡ് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ കേരളം മുന്നില്‍.
രോഗം പുതുതായി സ്ഥിരീകരിച്ചവരുടെ 80.19% 10 സംസ്ഥാനങ്ങളില്‍ ആണ്. കേരളത്തില്‍ 5,215 പേര്‍ക്കും മഹാരാഷ്ട്രയില്‍ 3,509 പേര്‍ക്കും പുതുതായി രോഗം സ്ഥിരീകരിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 256 പേരുടെ മരണമാണ് രേഖപ്പെടുത്തിയത്. ഇതില്‍ 80.47% പത്ത്് സംസ്ഥാനങ്ങളില്‍ ആണ്. ഏറ്റവും കൂടുതല്‍ മരണം മഹാരാഷ്ട്രയിലാണ് (58). കേരളത്തിലും പശ്ചിമ ബംഗാളിലും യഥാക്രമം 30 ഉം 29 ഉം പേര് മരിച്ചു.
കഴിഞ്ഞ 7 ദിവസമായി പ്രതിദിന മരണസംഖ്യ 300 ല്‍ താഴെയാണ്. നിലവില്‍ 1.45% എന്ന നിലയിലാണ് രാജ്യത്തെ മരണനിരക്ക്.
രാജ്യത്തെ ആകെ കോവിഡ്19 മരണങ്ങളുടെ 63 ശതമാനവും മഹാരാഷ്ട്ര, തമിഴ്നാട്, കര്‍ണാടകം, ആന്ധ്രാപ്രദേശ്, ഡല്‍ഹി എന്നീ അഞ്ചു സംസ്ഥാനങ്ങളിലാണ്
രാജ്യത്തു കോവിഡ്19 ചികിത്സയിലുള്ളവരുടെ എണ്ണം പതിവായി കുറയുകയാണ്. 179 ദിവസത്തിനുശേഷം ചികിത്സയിലുള്ളവരുടെ എണ്ണം 2.54 ലക്ഷമായി (2,54,254) കുറഞ്ഞു. 2020 ജൂലൈ 6 ന് ചികിത്സയിലുള്ളവരുടെ എണ്ണം 2,53,287 ആയിരുന്നു.
രാജ്യത്തെ ആകെ രോഗബാധിതരില്‍ 2.47% മാത്രമാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.
കഴിഞ്ഞ ദിവസങ്ങളില്‍ ഏകദേശം 20,000 പ്രതിദിന രോഗബാധിതരാണ് രാജ്യത്തുണ്ടാകുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 20,035 പേര്‍ക്കു പുതുതായി രോഗം സ്ഥിരീകരിച്ചപ്പോള്‍ 23,181 പേര് രോഗമുക്തരായി. കഴിഞ്ഞ 35 ദിവസമായി പ്രതിദിന രോഗബാധിതരേക്കാള്‍ കൂടുതലാണ് ദിവസേനയുള്ള രോഗമുക്തരുടെ എണ്ണം. ഇതു ചികിത്സയിലുള്ളവരുടെ എണ്ണം കുറയ്ക്കാന്‍ ഇടയാക്കുന്നു.
ആകെ രോഗമുക്തര്‍ 99 ലക്ഷത്തോട് അടുക്കുകയാണ് (98,83,461). രോഗമുക്തരും ചികിത്സയിലുള്ളവരും തമ്മിലുള്ള അന്തരം വര്‍ധിച്ച് നിലവില്‍ 96 ലക്ഷം പിന്നിട്ടു (96,29,207). രോഗമുക്തി നിരക്ക് വര്‍ധിച്ച് 96.08 ശതമാനമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: