വാഷിംഗ്ടണ്‍: അമേരിക്കയില്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് വാഹനമോടിച്ച് കയറ്റി 10 പേരെ കൊലപ്പെടുത്തിയ സംഭവം തീവ്രവാദ ആക്രമണം. അമേരിക്കന്‍ പൊലീസാണ് ഇത് തീവ്രവാദ ആക്രമണമാണെന്ന് സ്ഥിരീകരിച്ചത്. അപകടം നടന്ന ന്യൂ ഓര്‍ലിയന്‍സ് നഗരത്തിലെ മേയറും സംഭവം തീവ്രവാദആക്രമണമാണെന്ന് സ്ഥിരീകരിച്ചു. വാഹനം ആള്‍ക്കൂട്ടത്തിലേക്ക് ഓടിച്ച് കറയറി ശേഷം പുറത്തിറങ്ങിയ ഡ്രൈവര്‍ തോക്കുപയോഗിച്ച് ഒരു വാഹനത്തിന് നേരെ വെടിയുതിര്‍ക്കുകയും ചെയ്തു.
ന്യൂ ഓര്‍ലിയന്‍സിലെ ബൂര്‍ബോണ്‍ തെരുവിലാണ് അപകടം നടന്നത്.
റോഡില്‍ നിന്നും നിലവിളി ഉയരുന്നത് കേട്ട് നോക്കുമ്പോള്‍ ഒരു ട്രക്ക് അതിവേഗം കുതിച്ചുപായുന്നത് കണ്ടതായി ഒരു ദമ്പതികള്‍ സിബിഎസ് ന്യൂസിനോട് പറഞ്ഞു. ഒരു ഭീകര അക്രമം ബൂര്‍ബോണ്‍ തെരുവില്‍ നടന്നുവെന്നും ആരും അങ്ങോട്ടേക്ക് പോകരുതെന്നും ലൂസിയാന ഗവര്‍ണര്‍ ജെഫ് ലാന്‍ഡി എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.
ഇതിന്റെ വിശദാംശങ്ങള്‍ അറിവായിട്ടില്ല. പുതുവത്സരദിനമായ ജനവരി 1 രാവിലെയാണ് അമേരിക്കയിലെ ന്യൂ ഓര്‍ലിയന്‍സില്‍ ആളുകള്‍ നടന്നിരുന്ന തെരുവിലേക്ക് കാര്‍ ഓടിച്ചുകയറ്റിയത്. തീവ്രവാദ ആക്രമണം നടന്ന പ്രദേശം നൈറ്റ് ലൈഫിന് പേര് കേട്ട ഒന്നാണ്. അതിനാല്‍ രാത്രി ഏറെ വൈകിയിട്ടും നല്ല തിരക്കുണ്ടായിരുന്നു. 10 പേര്‍ കൊല്ലപ്പെട്ടു. 30 പേര്‍ക്ക് ഗുരുതരമായ പരിക്കുകളേറ്റു.
വാഹനമോടിച്ച ഡ്രൈവറെ അറസ്റ്റ് ചെയ്തിട്ടില്ല. ജനവരി 20ന് ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലേറാന്‍ പോകുന്നതിന് തൊട്ടുമുന്‍പ് ഇത്തരമൊരു തീവ്രവാദആക്രമണത്തിന്റെ ലക്ഷ്യമെന്തെന്ന് അറിയില്ല. ആക്രമണത്തിന്റെ സ്വഭാവം നോക്കിയാണ് അമേരിക്കന്‍ പൊലീസായ എഫ് ബിഐ ഇത് തീവ്രവാദ ആക്രമണമാണെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: