കോഴിക്കോട്: ബിജെപിയുടെ മുന്നേറ്റം തടയാന്‍ സിപിഎമ്മും മുസ്ലിം ലീഗും കൈകോര്‍ത്തു. 2015 ല്‍ നേടിയതിനേക്കാള്‍ ഇത്തവണ യുഡിഎഫ്സ്ഥാനാര്ത്ഥികള്ക്ക് വന്‍ വോട്ടു ചോര്‍ച്ചയുണ്ടായി. മുസ്ലിം ലീഗിന്റെ നേതൃത്വത്തില്‍ മറ്റ് മുസ്ലിം സംഘടനകളും സംയുക്തമായി ബിജെപിയുടെ മുന്നേറ്റം തടയാന്‍ ഒരുമിക്കുകയായിരുന്നു. മുസ്ലിംലീഗും സിപിഎമ്മും തിരിച്ചടി നേരിടുന്ന സ്ഥലങ്ങളില്‍ പരസ്പരം സഹായിക്കാനായിരുന്നു തീരുമാനം. തീരദേശ വാര്‍ഡുകളില്‍ പലയിടത്തും ഇത് ദൃശ്യമായി.
തോപ്പയില്‍ വാര്‍ഡില്‍ 2015 ല്‍ 7 ബുത്തുകളില്‍ ലഭിച്ച വോട്ടിന്റെ പകുതി മാത്രമേ ഇത്തവണ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചുള്ളൂ. ഇവിടെ സിപിഎമ്മിന്റെ ടിപി. സുലൈമാനാണ് ജയിച്ചത്. ഇത്തവണ ഒന്നാം ബൂത്തില്‍ 206 വോട്ടാണ് യുഡിഎഫ് 2015 ല്‍ നേടിയതെങ്കില്‍ അത് 116 ആയി കുറഞ്ഞു. മറ്റു ബൂത്തുകളില്‍ ലഭിച്ച വോട്ടുകള്‍, (ബ്രാക്കറ്റില്‍ ഇത്തണ ലഭിച്ച വോട്ടുകള്‍) 244 (125), 213 (138), 289 (204), 382 (156), 316 (214) എന്നിങ്ങനെയാണ്.
ആറാം ബൂത്തില്‍ മാത്രമാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വോട്ടു വര്‍ദ്ധിച്ചത്. കഴിഞ്ഞ തവണ 966 വോട്ട് നേടിയ ബിജെപി സ്ഥാനാര്‍ത്ഥി കെ. ഷൈബു എല്ലാ ബൂത്തുകളിലും വോട്ട് വര്‍ദ്ധിപ്പിച്ച് ഇത്തവണ 1965 വോട്ട് നേടി. എല്‍ഡിഎഫ്സ്ഥാനാര്‍ത്ഥി 443 വോട്ടിനാണ് ഇവിടെ വിജയിച്ചത്. യുഡിഎഫിനാകട്ടെ കഴിഞ്ഞ തവണ ലഭിച്ചതിനേക്കാള്‍ 681 വോട്ട് ഇത്തവണ കുറവാണ്.
തൊട്ടടുത്തവാര്ഡില് എല്‍ഡിഎഫിന്റെ ഐഎന്‍എല്‍ സ്ഥാനാര്‍ത്ഥി വി.പി. മുഹമ്മദ് അഷ്റഫിന് 1365 വോട്ടാണ് ലഭിച്ചത്. ഇവിടെ 2114 വോട്ട് നേടി മുസ്ലിം ലീഗ് വിജയിക്കുകയായിരുന്നു. മുസ്ലിം ലീഗിന് എതിരായി റബലടക്കം ആറ് സ്ഥാനാര്‍ത്ഥികള്‍ ഇവിടെ രംഗത്തുണ്ടായിരുന്നു. മുസ്ലിം ലീഗിന്റെസ്ഥാനാര്ത്ഥി നിര്‍ണ്ണയത്തിനെതിരെ വന്‍ പ്രതിഷേധമുയര്‍ന്ന ഡിവിഷനാണിത്. 2015 ല്‍ 20 വോട്ടിനാണ് ഇവിടെ മുസ്ലിം ലീഗിലെ സോഫിയ അനീഷ് ജയിച്ചത്. എന്നാല്‍ ഇത്തവണ 751 വോട്ടിന്റെ ഭൂരിപക്ഷമാണ് ലീഗിന് ലഭിച്ചത്.തീരദേശ മേഖലകളിലെ ഡിവിഷനുകളില്‍ ഇരു പാര്‍ട്ടികള്‍ തമ്മില്‍ കൊടുക്കല്‍ വാങ്ങലുകള്‍ ഉണ്ടായി എന്നാണ് വോട്ട് കണക്കുകള്‍ നല്കുന്ന സൂചന.
ബേപ്പൂര്‍ മണ്ഡലത്തില്‍ ബിജെപി വിജയിച്ച മൂന്ന് ഡിവിഷനുകളില്‍ യുഡിഎഫ് വോട്ട് കുത്തനെ കുറഞ്ഞു. ബേപ്പൂര്‍ പോര്‍ട്ടില്‍ 2015 ല്‍ യുഡിഎഫ് 1228 വോട്ട് നേടിയെങ്കില്‍ ഇത്തവണ ഇത് 744 ആയി കുറഞ്ഞു. 357 വോട്ടിനാണ് ഇവിടെ എല്‍ഡിഎഫ് ജയിച്ചത്. ബേപ്പൂര്‍ ഡിവിഷനില്‍ 2015 ല്‍ യുഡിഎഫിന് 1909 ഉം എസ്ഡിപിഐക്ക് 115 ഉം വോട്ട് ലഭിച്ചിരുന്നു. ഇത്തവണ എസ്ഡിപിഐ മത്സരരംഗത്തുണ്ടായിരുന്നില്ല. യുഡിഎഫിന്റെ വോട്ടാകട്ടെ 1433 ആയി കുറയുകയും ചെയ്തു. 298 വോട്ടിനാണ് ഇവിടെ സിപിഎം വിജയിച്ചത്.
6664 വോട്ടാണ് 2015ല്‍ പോള്‍ ചെയ്തതെങ്കില്‍ ഇത്തവണ 7133 വോട്ട് പോള്‍ ചെയ്തിരുന്നു. എന്നിട്ടും യുഡിഎഫിന്റെ വോട്ടില്‍ കുത്തനെ കുറവുണ്ടായി. 2015 ല്‍ 2373 വോട്ട് നേടിയ ബിജെപി ഇത്തവണ 2666 വോട്ടായി വര്‍ദ്ധിപ്പിച്ചെങ്കിലും യുഡിഎഫ് വോട്ടുകള്‍ ഇടതു മുന്നണിക്ക് മറിച്ചതു കാരണം പരാജയപ്പെടുകയായിരുന്നു. ബിജെപിയുടെ മുന്നേറ്റം തടയാന്‍ സിപിഎം ലീഗ് അന്തര്‍ധാര സജീവമായിരുന്നു. കോഴിക്കോട് കോര്‍പ്പറേഷനില്‍ ബിജെപി കഴഞ്ഞ തവണ നേടിയ ഒരു സീറ്റു പോലും വിജയിക്കില്ലെന്ന് സിപിഎം നേതാക്കള്‍ ആവര്‍ത്തിച്ച് പ്രഖ്യാപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: