തിരുവനന്തപുരം: വാഹനാപകടത്തില്‍ കൊല്ലപ്പെട്ട മാധ്യമപ്രവര്ത്തകന് എസ്.വി.പ്രദീപിന്റെ മൃതദേഹത്തെ പോലും അവഹേളിച്ച് ഇടതു സഹയാത്രികയും കവിത മോഷ്ടിച്ച് കുപ്രസിദ്ധയാവുകയും ചെയ്ത തൃശൂര്‍ കേരള വര്‍മ കോളേജ് അധ്യാപിക ദീപ നിഷാന്ത്. പ്രദീപിന്റെ മരണം സംബന്ധിച്ച് ദീപയുടെ സുഹൃത്തുക്കളാരോ പോസ്റ്റ് ചെയ്ത കുറിപ്പില്‍ കമന്റായാണ് ദീപയുടെ വിദ്വേഷം നിറയുന്ന വാക്കുകള്‍.
കമന്റ് ഇങ്ങനെ- മരണത്തോട്-മൃതദേഹത്തോട് അനാദരവ് പ്രകടിപ്പിക്കുക പതിവില്ല. അതുകൊണ്ട് തന്നെ അയാളെ പറ്റി ഒന്നും വാളില്‍ എഴുതിയിട്ടില്ല. എഴുതാനാണെങ്കില്‍ പലതുമുണ്ട്. അയാള്‍ വിളമ്പി വച്ച വിഷം ഉപ്പോഴും ഈ സൈബര്‍ വാളില്‍ കിടപ്പുണ്ട്. ഞാനടക്കമുള്ള പലരും അയാളുടെ ഇരകളായിട്ടുണ്ട്. മായ്ച്ചു കളഞ്ഞാല്‍ പോലും പോകാത്ത സൈബര്‍ പ്രതലത്തില്‍ മനുഷ്യരെപറ്റി വൃത്തികെട്ട നുണകളെഴുതി വയ്ക്കുന്ന എല്ലാ മനുഷ്യര്‍ക്കും ഈ മരണം ഒരു പാഠമാകേണ്ടതുണ്ട്. നമ്മുടെ ജീവിതം എന്തായിരുന്നെന്ന് തിരിച്ചറിയുക മരണശേഷം മറ്റുള്ളവരുടെ ഓര്‍മകളിലൂടെ തന്നെയാണ്. കൂടുതലൊന്നും എഴുതിന്നില്ല.
പ്രദീപിന്റെ മൃതദേഹം മോര്‍ച്ചറിയില്‍ കിടക്കുമ്പോഴായിരുന്നു ദീപയുടെ ഈ വാക്കുകള്‍. ദീപയുടെ ഈ കമന്റിനെതിരേ സോഷ്യല്‍മീഡിയയില്‍ പ്രതിഷേധം വ്യാപകമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: