ന്യൂദല്‍ഹി: കോവിഡ് വ്യാപനം തടയാന്‍ പ്രഖ്യാപിച്ച ലോക്ഡൗണിനിടെ നടത്തിയ പ്രവര്‍ത്തനങ്ങളില്‍ മോദി സര്‍ക്കാരിനെ അഭിനന്ദിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ. 93-ാമത് എഫ്ഐസിസിഐ വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. കോവിഡ് കാലത്ത് സമ്പദ് വ്യവസ്ഥ ചുരുങ്ങിയെന്ന് ആനന്ദ് ശര്‍മ പറഞ്ഞു. എങ്കിലും വ്യക്തിസുരക്ഷാ കിറ്റ്, വെന്റിലേറ്ററുകൾ, മറ്റ് ഉപകരണങ്ങള്‍ എന്നിവയുടെ ഉത്പാദനത്തിനുള്ള ശേഷിയിലുണ്ടായ വര്‍ധന ജനങ്ങള്‍ക്കും സമൂഹത്തിനും സര്‍ക്കാരിനുമുള്ള അംഗീകാരമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാന്‍ ഒരു രാഷ്ട്രമായി ഒത്തുചേര്‍ന്നുവെന്നും ആനന്ദ് ശര്‍മ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഏതാനും ആഴ്ചകള്‍ക്കിടയില്‍ ഇതു രണ്ടാം തവണയാണ് മോദിയെ പ്രശംസിച്ച് ആനന്ദ് ശര്‍മ രംഗത്ത് എത്തുന്നത്. നേരത്തേ മൂന്ന് കോവിഡ് വാക്സിന് ഉത്പാദകരുടെ യൂണിറ്റുകള്‍ സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ നടപടിയെ അദ്ദേഹം പ്രകീര്‍ത്തിച്ചിരുന്നു. വാക്സിന് വികസിപ്പിക്കുന്നതിലും അതിന്റെ നിര്മാണത്തിലുമുള്ള പുരോഗതി വിലയിരുത്താനായിരുന്നു മോദിയുടെ സന്ദര്‍ശനം.
നടപടി കോവിഡ് മുന്‍നിര പ്രവര്‍ത്തകരുടെ ആത്മവീര്യം വര്‍ധിപ്പിക്കുമെന്നായിരുന്നു ആനന്ദ് ശര്‍മ അഭിപ്രായപ്പെട്ടത്. രാജ്യത്തെ കോവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനങ്ങള്‍ക്കിടെയാണ് ആനന്ദ് ശര്‍മയുടെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: