തിരുവനന്തപുരം: സര്‍ക്കാരിനെതിരെ തെളിവുകള്‍ പുറത്തുവരുന്ന സാഹചര്യത്തില്‍ വിവിധ അന്വേഷണ ഏജന്‍സികളെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കാന്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ശ്രമിക്കുന്നുവെന്ന് പിണറായി വിജയന് ആരോപിച്ചു. ഉദ്യോഗസ്ഥരുടെ ചുറ്റും രാജ്യത്തെ അന്വേഷണ ഏജന്‍സികള്‍ മുഴുവന്‍ വട്ടമിട്ട് പറക്കുകയാണെന്നും പിണറായി വിജന് പറഞ്ഞു.
വികസന പ്രവര്‍ത്തനങ്ങളില്‍ കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ നാടും ജനങ്ങളും അനുകൂലമാണ്. എന്നാല്‍ ചിലര്ക്കതില് പ്രയാസമുണ്ട്. ആ പ്രയാസം ഇത് എല്‍ഡിഎഫ് ഗവണ്മെന്റിന്റെ കാലത്താണ് എന്നുള്ളതാണ്. നാടിന്റെ വികസനം ഉറപ്പുവരുത്തുന്ന പ്രവര്‍ത്തനങ്ങള്‍ ചെയ്യുമ്പോള്‍ അതിനെ എതിര്‍ക്കുകയാണോ ചെയ്യേണ്ടതെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളത്തില്‍ പറഞ്ഞു. കുത്തകകളുടെ വക്കാലത്തുമായാണ് അന്വേഷണ ഏജന്‍സികള്‍ കേരളത്തില്‍ എത്തിയിരിക്കുന്നത്.
ക്ഷുഭിതനായാണ് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പ്രതികരിച്ചത്. തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന് എതിരായി ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങളെ പ്രതിരോധിക്കുക എന്നതായിരുന്നു വാര്‍ത്താ സമ്മേളനത്തില്‍ സ്വീകരിച്ച നയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: