കോഴിക്കോട്: വേങ്ങേരിയിലെ സിപിഎം രക്തസാക്ഷികളായ വിജയന് – വിജു എന്നിവരില്‍ വിജുവിന്റെ സഹോദരി പി.പി. ആശ ബിജെപിയില്‍ ചേര്‍ന്നു. കോഴിക്കോട് കോര്പ്പറേഷന് 75 -ാം ഡിവിഷന് എലത്തൂര്‍ നിയോജകമണ്ഡലത്തിലെ പുതിയാപ്പ വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ത്ഥി അഡ്വ. പി. സംയുക്താറാണിയുടെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ വെച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് ഷാള്‍ അണിയിച്ച് സ്വീകരിച്ചു. കക്കോടി ഗ്രാമപഞ്ചായത്തിലെ ചെലപ്രം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി ആശയെ കെ. സുരേന്ദ്രന് പ്രഖ്യാപിച്ചു.
ബിജെപി കോഴിക്കോട് ജില്ലാ പ്രസിഡന്റ് അഡ്വ. വി. കെ. സജീവന്, ജില്ല ജനറല്‍ സെക്രട്ടറി ടി. ബാലസോമന്‍, എലത്തൂര്‍ നിയോജകമണ്ഡലം പ്രസിഡന്റ് സി. പി. സതീഷ്, ജനറല്‍ സെക്രട്ടറി പി.സി.അഭിലാഷ്, വൈസ് പ്രസിഡന്റ് എം. സുനില്‍, സെക്രട്ടറി പി.കെ. നിത്യാനന്ദന്, സി.പി. അനൂപ് കുമാര്‍, അരുണേഷ്, എ. ജനാര്ദ്ദനന്, ക കൃപേഷ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: