ഷൊര്‍ണൂര്‍: സിപിഎമ്മിനകത്തെ പോര് അതിരൂക്ഷമെന്ന് വിലയിരുത്തിയ ജില്ലാ സെക്രട്ടറിയേറ്റ് യോഗം സ്ഥാനാര്‍ത്ഥി പട്ടിക അംഗീകരിക്കാത്ത സാഹചര്യത്തില്‍ ഇനിയും വൈകുമെന്ന് സൂചന. ഞായറാഴ്ചയേ ഇനി പുതിയ ലിസ്റ്റ് ഉണ്ടാകാനിടയുള്ളൂ.
എം.ആര്. മുരളിയുള്പ്പടെയുള്ള പ്രമുഖരെ ഒഴിവാക്കിക്കൊണ്ട് നഗരസഭയിലേക്ക് തയ്യാറാക്കിയ സ്ഥാനാര്‍ത്ഥി പട്ടിക പുന: പരിശോധിക്കാനുള്ള ജില്ലാ കമ്മിറ്റിയുടെ നിര്‍ദേശം ഏരിയാ കമ്മറ്റി തള്ളിയിരുന്നു. തര്‍ക്കം രൂക്ഷമായ സാഹചര്യത്തില്‍ സിപിഎം സംസ്ഥാന കമ്മിറ്റിയിലും ഷൊര്‍ണൂരിലെ പ്രശ്നം എത്തിയതോടെയാണ് പട്ടിക നീളാനിടയായത്.
എം.ആര്. മുരളി നേതൃസ്ഥാനത്തേക്ക് വരണമെന്ന ജില്ലാ കമ്മിറ്റിയുടെ തീരുമാനം താഴെതട്ടില്‍ അംഗീകരിക്കാത്തതാണ് മുഖ്യപ്രശ്നം. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉണ്ടായില്ലെങ്കിലും പലരും സജീവമായി പ്രവര്‍ത്തന രംഗത്തിറങ്ങിക്കഴിഞ്ഞു. ചില വാര്‍ഡുകളില്‍ ചിലരെ തള്ളിയത് വിമത സ്ഥാനാര്‍ത്ഥി പ്രശ്നത്തിനും ഇടയാക്കിയിട്ടുണ്ട്. വാര്‍ഡ് 23ല്‍ ഈ പ്രശ്നം ഗുരുതരമാണ്.
കഴിഞ്ഞ നഗരസഭാ ഭരണമുന്നണിയില്‍ ഉടലെടുത്ത ഭരണപക്ഷത്തെ തര്‍ക്കങ്ങളും ഇപ്പോഴത്തെ പട്ടികയില്‍ മാറ്റങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്. വൈസ് ചെയര്‍മാനായിരുന്ന ആര്. സുനുവിനെയും, അധ്യക്ഷയായിരുന്ന വി.വിമലെയും പട്ടികയില്‍ നിന്നൊഴിവാക്കിയത് ഇതിന്റെ ഭാഗമായാണ്. ഷൊര്‍ണൂരിനെ വീണ്ടും വിഭാഗീയ കേന്ദ്രമാക്കരുതെന്ന കടുത്ത നിലപാടിലാണ് എ.കെ.ബാലന് തുടങ്ങിയ സംസ്ഥാന നേതാക്കള്‍ക്കുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: