കൊല്ലം: ജില്ലയില്‍ അക്ഷയകേന്ദ്രങ്ങള്‍ക്ക് സമാന്തരമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യകേന്ദ്രങ്ങള്‍ക്ക് എതിരെ ജില്ലാഭരണകൂടം നടപടി തുടങ്ങി. അക്ഷയകേന്ദ്രങ്ങള്‍ക്ക് സമാനമായ പേരുകള്‍, ലോഗോ എന്നിവ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും അക്ഷയകേന്ദ്രങ്ങള്‍ക്ക് മാത്രമായി നിജപ്പെടുത്തിയിട്ടുള്ള സര്‍വീസുകള്‍ ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കും ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും എതിരെ കര്‍ശനനടപടി എടുക്കാന്‍ എല്ലാ തദ്ദേശ സ്വയംഭരണം സ്ഥാപനങ്ങള്‍ക്കും കളക്ടര്‍ നിര്‍ദ്ദേശം നല്കി. ജില്ലയില്‍ സ്വകാര്യകേന്ദ്രങ്ങളുടെ പ്രവര്‍ത്തനം സമ്പാദിച്ച് നിരവധി പരാതികള്‍ കളക്ടര്‍ക്ക് ലഭിച്ചിരുന്നു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സ്വകാര്യ കേന്ദ്രങ്ങളിലെ നിയമലംഘനങ്ങള്‍ കണ്ടതിനെ തുടര്‍ന്നാണ് നടപടി എടുത്തത്. എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും സേവനങ്ങളും ട്രെയിനിംഗും അക്ഷയയ്ക്ക് മാത്രമായി നല്കിയാല് മതി എന്നും ഉത്തരവില്‍ ഉണ്ട്. ജില്ലയില്‍ 183 അംഗീകൃത അക്ഷയകേന്ദ്രങ്ങളാണുള്ളത്. വില്ലേജ് ഓഫീസില്‍ നിന്ന് സേവനങ്ങള്‍ അടക്കമുള്ള ഇ ഡിസ്ട്രിക്ട് സേവനങ്ങള്‍, റേഷന്‍ കാര്‍ഡ് സംബന്ധിച്ച് ഉള്ളത്, സാമൂഹ്യ സുരക്ഷാ പെന്ഷന് മസ്റ്ററിംഗ് തുടങ്ങിയ സേവനങ്ങള്‍ ചെയ്യാന്‍ അക്ഷയകേന്ദ്രങ്ങള്‍ക്ക് മാത്രമേ അനുമതി ഉള്ളൂ. എന്നാല്‍ വ്യക്തിക്ക് ആധാര്‍നമ്പര്‍ ഉപയോഗിച്ച് ഐ ഡി ഉണ്ടാക്കി സ്വന്തമായി 5 അപേക്ഷകള്‍ ചെയ്യാന്‍ സൈറ്റില്‍ അവസരം ഉണ്ട് ഈ ലിങ്ക് ഉപയോഗിച്ച് സ്വകാര്യകേന്ദ്രങ്ങളില്‍ മറ്റ് ആവശ്യങ്ങള്‍ക്ക് എത്തുന്നവരുടെ ആധാര്‍വിവരങ്ങള്‍ ചോര്‍ത്തി ഐഡികള്‍ ഉണ്ടാക്കിയാണ് സ്വകാര്യകേന്ദ്രങ്ങള്‍ പൊതുജനങ്ങളെ കബളിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: