തൊടുപുഴ: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് സംസ്ഥാനത്താകെ കളമൊരുങ്ങിയതോടെ തൊടുപുഴ നഗരസഭയുടെ ഭരണം പിടിക്കാന്‍ കച്ചക്കെട്ടി എന്‍ഡിഎ മുന്നണി. ബിജെപി നേതൃത്വം നല്കുന്ന മുന്നണി ഇതിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ എല്ലാം മാസങ്ങള്‍ക്ക് മുമ്പേ ആരംഭിച്ചിരുന്നു.
ജില്ലയില്‍ തന്നെ ശക്തമായ ത്രികോണ മത്സരം നടക്കുന്ന സ്ഥലമാണ് തൊടുപുഴ നഗരസഭ. മൂന്ന് മുന്നണികളും ഭരണം പിടിക്കാനായി കിണഞ്ഞ് ശ്രമിക്കുകയാണ്. കൊറോണയില്‍ മുങ്ങി പോകുമെന്ന് ഭയന്ന തെരഞ്ഞെടുപ്പിന് പുത്തന്‍ ഊര്‍ജ്ജം ലഭിച്ചതോടെ എല്ലാ മുന്നണികളും വലിയ തയ്യാറെടുപ്പാണ് നടത്തുന്നത്.
നിലവിലെ ഭരണ സമതിയില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷമില്ലെങ്കിലും യുഡിഎഫ് ആണ് ഭരണം നിര്‍വഹിക്കുന്നത്. 35 വാര്‍ഡുള്ള നഗരസഭയില്‍ എന്‍ഡിഎയ്ക്ക് 8 സീറ്റും യുഡിഎഫിന് 14ഉം, എല്‍ഡിഎഫിന് 13ഉം സീറ്റുകളാണുള്ളത്. നഗരസഭയിലെ ചുരുക്കും ചില വാര്‍ഡുകളൊഴികെ ബിജെപി മികച്ച മത്സരമാണ് 2015 ലെ തെരഞ്ഞെടുപ്പില്‍ കാഴ്ച വെച്ചത്. 5 ഇടത്ത് രണ്ടാമത്തെത്തിയതും 3 ഇടത്ത് മൂന്നാം സ്ഥാനത്തെത്തിയതും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും കരുത്താകുകയാണ്. നഗരസഭ 20 വാര്‍ഡുകളില്‍ ബിജെപി ഇതിനകം നിര്‍ണ്ണായക സ്വാധീനമായി വളര്‍ന്നു കഴിഞ്ഞു. നിലവിലെ എട്ട് സിറ്റിങ് സീറ്റുകളിലും വലിയ രീതിയിലുള്ള വികസന പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കിയത്. 23, 24 വാര്‍ഡുകളുടെ വികസന രേഖ വീഡിയോ ആയി അടുത്തിടെ ബിജെപി പുറത്തിറക്കിയിരുന്നു.
നഗരസഭയില്‍ ഭരണം ഉറപ്പാക്കുമെന്ന ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതെന്ന് ബിജെപി മുനിസിപ്പല്‍ പ്രസിഡന്റ് ജിതേഷ് ജന്മഭൂമിയോട് പറഞ്ഞു. ആദ്യം ചെറിയ തോതില്‍ സാന്നിദ്ധ്യം അറിയിച്ചിരുന്ന എന്‍ഡിഎ പിന്നീടുള്ള ഓരോ തെരഞ്ഞെടുപ്പിലും സീറ്റുകള്‍ വര്‍ദ്ധിപ്പിച്ച് തേരോട്ടം തുടരുകയാണ്. സ്ഥിരം വാര്‍ഡുകള്‍ക്ക് പുറമെ വിജയ സാധ്യതയുള്ള വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് കൂടുതല്‍ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്.
എന്‍ഡിഎ പ്രതിനിധികളുടെ വാര്‍ഡുകള്‍
വാര്‍ഡ് നമ്പര്‍, പേര്, പ്രതിനിധിയുടെ പേര് (ലഭിച്ച വോട്ട്, ഭൂരിപക്ഷം) എന്നിങ്ങനെ
1. വാര്‍ഡ്: 4, മഠത്തിക്കണ്ടം, ജിഷ ബിനു(388, 94)
2. വാര്‍ഡ്: 6, അമ്പലം, ഗോപാലകൃഷ്ണന്(453, 137)
3. വാര്‍ഡ്: 22, മാരാംകുന്നേല്‍, വിജയകുമാരി(565, 336)
4. വാര്‍ഡ്: 23, മുനിസിപ്പല്‍ ഓഫീസ്, രേണുക രാജശേഖരന് (538, 334), മായാ ദിനു (576, 429-2019 ജൂണില്‍ സ്ഥാനമേറ്റു)
5. വാര്‍ഡ്: 24, കാഞ്ഞിരമറ്റം, അരുണിമ ധനേഷ് വോട്ട് (532, 115)
6. വാര്‍ഡ്: 32, അമരംകാവ്, ആര്. അജി(374, 133)
7. വാര്‍ഡ്: 33, കോ- ഓപ്പറേറ്റീവ് ഹോസ്പിറ്റല്‍, ബിന്ദു പദ്മകുമാര്‍ (262, 22)
8. വാര്‍ഡ്: 35, മണക്കാട്, ബാബു പരമേശ്വരന്(407, 89)
പ്രതികരിക്കാൻ ഇവിടെ എഴുതുക: