കൊയിലാണ്ടി: തദ്ദേശതെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ഇടതുസര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്. കാല്‍നൂറ്റാണ്ടായി കൊയിലാണ്ടി നഗരസഭ ഭരിക്കുന്ന ഇടതു മുന്നണിയുടെ നേതൃത്വത്തിലുള്ള ഭരണസമിതിയുടെ അഴിമതിക്കും ക്രമക്കേടുകള്‍ക്കും വികസനമുരടിപ്പിനുമെതിരെ ബിജെപി സംഘടിപ്പിച്ച നില്‍പ്പ് സമരം ഉദ്ഘാടനം ചെയ്യുക യായിരുന്നു.
അഴിമതിയില്‍ മുങ്ങിക്കുളിച്ച പിണറായി സര്‍ക്കാറിന് തെരഞ്ഞെടുപ്പിനെ ഭയമായതുകൊണ്ടാണ് തെരഞ്ഞെടുപ്പ് വൈകിപ്പിച്ചതും തദ്ദേശസ്ഥാപനങ്ങളെ ഉദ്യോഗസ്ഥഭരണത്തിലേക്ക് തള്ളിവിടുന്നതും. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന തദ്ദേശ സ്ഥാപനങ്ങള്‍ ഇതോടെ നാഥനില്ലാതാകുമെന്നും കൂട്ടിച്ചേര്‍ത്തു. ബിജെപി കൊയിലാണ്ടി സൗത്ത്, നോര്‍ത്ത് എരിയ കമ്മറ്റികളുടെ നേതൃത്വത്തില്‍ വിവിധ കേന്ദ്ര ങ്ങളിലാണ് നില്‍പ്പ് സമരം സംഘടിപ്പിച്ചത്.
മാലിന്യനിര്‍മാര്‍ജനത്തിലും കുടിവെള്ളപ്രശ്ന ത്തിലും മുന്‍സിപാലിറ്റി പരാജയമാണെന്ന് ബിജെപി ചൂണ്ടിക്കാട്ടുന്നു. മുന്സിപാലിറ്റിയിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ മേല്‍ പ്പാലത്തിന് താഴെയിട്ട് കത്തിക്കുകയാണ്. കോടികള്‍ മുടക്കിയുള്ള കുടിവെള്ള പദ്ധതി പാതി വഴിയിലാണ്. ഇതുമൂലം കടലോര മേഖലയിലെ പാവപ്പെട്ട മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെ കുടിവെള്ളത്തിനായി ബുദ്ധിമുട്ടുകയാണ്. റെയില്‍വെ നിര്‍മ്മിച്ച് മുന്‍സിപ്പാലിറ്റിക്ക് നടത്തിപ്പ് ചുമതല കൈമാറിയ റയില്‍വെ അടിപ്പാതയും വെള്ളക്കെട്ട് കാരണം ജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കുന്നില്ല. ഇതിനെതിരെ ബിജെപി കഴിഞ്ഞദിവസം വെള്ളക്കെട്ടില്‍ മീന്‍ ഒഴുക്കി സമരം ചെയ്തിരുന്നു.
വി.കെ. ഷാജി അദ്ധ്യക്ഷനായി. ജില്ലാ ട്രഷറര്‍ വി.കെ. ജയന്, മണ്ഡലം പ്രസിഡന്റ് എസ്.ആര്. ജെയ്ക്കിഷ്, കെ. രജിനേഷ് ബാബു, ഉണ്ണികൃഷ്ണന് മുത്താമ്പി, കെ.വി. സുരേഷ്, സി.ടി. രാഘവന്, ഒ. മാധവന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: