തിരുവനന്തപുരം: കേരള പിഎസ്സിയെ നോക്കുകുത്തിയാക്കി സര്‍ക്കാര്‍ വകുപ്പുകളിലും അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും താത്കാലിക കരാര്‍ ജീവനക്കാരായുള്ളത് രണ്ട് ലക്ഷത്തിവധികം പേര്. പിഎസ്സി റാങ്ക് ലിസ്റ്റിലുള്ള നിരവധി ഉദ്യോഗാര്‍ത്ഥികള്‍ പ്രായപരിധി അവസാനിക്കാറായി പ്രതീക്ഷയറ്റ് നില്‍ക്കുമ്പോഴാണ് സര്‍ക്കാരിന്റെ യുവജനവിരുദ്ധ നടപടി.
പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷമാണ് താത്കാലിക-കരാര്‍ ജീവനക്കാരുടെ എണ്ണം രണ്ട് ലക്ഷം കഴിഞ്ഞത്. സര്‍ക്കാര്‍ വകുപ്പുകളില്‍ 1,17,267 താത്കാലിക ജീവനക്കാരാണ് ഇപ്പോള്‍ സ്പാര്‍ക്ക് സോഫ്റ്റ്വെയര് വഴി ശമ്പളം വാങ്ങുന്നത്. ഒന്നേകാല്‍ ലക്ഷത്തോളം പേര് പൊതുമേഖല, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, തനതു ഫണ്ടില്‍ പ്രവര്‍ത്തിക്കുന്ന ബോര്‍ഡ് കോര്‍പ്പറേഷനുകള്‍, തദ്ദേശസ്ഥാപനങ്ങള്‍, സര്‍വകലാശാലകള്‍ പോലെയുള്ള സ്ഥാപനങ്ങള്‍, സിഡിറ്റ്, കിന്‍ഫ്ര, സ്പേസ് പാര്‍ക്ക്, വിവിധ കണ്‍സല്‍റ്റന്‍സികള്‍ തുടങ്ങിയവയിലും താത്കാലിക-കരാര്‍ അടിസ്ഥാനത്തില്‍ ജോലി നോക്കുന്നു. ഇവയില്‍ അധികവും പിഎസ്സിക്ക് റിപ്പോര്‍ട്ട് ചെയ്യാത്ത ഒഴിവുകളാണ്. റിപ്പോര്‍ട്ട് ചെയ്തവയില് പോലും റാങ്ക് ലിസ്റ്റുകള്‍ നിലനില്‍ക്കുന്നവയുമുണ്ട്. എന്നിട്ടും പിഎസ്സി വഴി സ്ഥിരം നിയമനം നടത്താന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല.
2020 ഏപ്രില്‍ 30 വരെ പിഎസ്സി വഴി 1,33,132 പേര്‍ക്കാണു നിയമന ശുപാര്‍ശ നല്‍കിയത്. ഇതിനിരട്ടിയാണ് പിണറായി സര്‍ക്കാര്‍ താത്കാലിക ജീവനക്കാരെ നിയമിച്ചത്. പിഎസ്സി വഴി നിയമനം നടത്താത്തതിന് കാരണം താത്കാലിക ജീവനക്കാരെ പിന്‍വാതില്‍ വഴി സ്ഥിരപ്പെടുത്തുന്നതിനുള്ള നീക്കമാണെന്ന് ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു. സര്‍ക്കാരിന്റെ കാലാവധി അവസാനിക്കുന്നതിനു മുമ്പ് കൂടുതല്‍ താത്കാലികക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കം സജീവമാണെന്ന് നേരത്തെ ആരോപണമുയര്‍ന്നിട്ടുണ്ട്. സിഡിറ്റിലും കെല്‍ട്രോണിലും അടക്കം നിരവധി പേരെ സ്ഥിരപ്പെടുത്താനുള്ള നീക്കവും സജീവം. മുഖ്യമന്ത്രിയുടെ ഓഫീസിലടക്കം കണ്‍സള്‍ട്ടന്‍സി വഴി കരാര്‍ ജീവനക്കാരെ നിയമിച്ചത് ഇപ്പോഴും വിവാദത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: