തിരുവനന്തപുരം: ബാര്‍ കോഴ ആരോപണം പിന്‍വലിക്കാന്‍ ജോസ് കെ. മാണി പത്ത് കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന് വ്യവസായി ബിജു രമേശ്. ആരോപണം ഉന്നയിച്ചത് തെറ്റായിപ്പോയെന്ന് മാധ്യമങ്ങള്‍ക്കു മുന്നില്‍ പറയണമെന്ന് ആവശ്യപ്പെട്ട് ജോസ് കെ മാണി ഫോണ്‍ ചെയ്തിരുന്നു. ആരോപണം പിന്‍വലിച്ചില്ലെങ്കില്‍ ഉന്മൂലനം ചെയ്യുമെന്ന് ജോസ് കെ മാണി ഭീഷണിപ്പെടുത്തിയതായും ബിജു രമേശ്് വെളിപ്പെടുത്തി.
മാധ്യമങ്ങളോട് പറയേണ്ട കാര്യം ജോണ്‍ കല്ലാട്ടിന്റെ മെയിലില്‍ തനിക്ക് അയച്ചു തന്നു. സംശയമുണ്ടെങ്കില്‍ ആര്‍ക്കുവേണമെങ്കിലും പരിശോധിക്കാമെന്നും ബിജു രമേശ് ആരോപിച്ചു.
മുന്‍ മന്ത്രി കെ.ബാബു പറഞ്ഞതനുസരിച്ച് എല്ലാവര്ക്കും പണമെത്തിച്ചു. ഒരു കോടി രൂപ ചെന്നിത്തലയുടെ ഓഫീസില്‍ നല്കി. 50 ലക്ഷം രൂപ കെ.ബാബുവിന്റെ ഓഫീസില്‍ കൊണ്ടു നല്കി. 25 ലക്ഷം രൂപ വി.എസ് ശിവകുമാറിന്റെ വീട്ടിലെത്തിച്ചുവെന്നും ബിജു രമേശ് പറഞ്ഞു.
യുഡിഎഫ് സര്‍ക്കാര്‍ കറവ പശുവിനെപ്പോലെയാണ് വ്യവസായികളെ കണ്ടിരുന്നത്. ജോസ് കെ മാണി എല്‍ഡിഎഫില്‍ എത്തുന്നതോടെ എല്‍ഡിഎഫും ആ വഴിക്കു നീങ്ങുമെന്നും ബിജു രമേശ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: