തൃശൂര്‍: കോര്പ്പറേഷന് വോട്ടര്‍ പട്ടികയില്‍ വ്യാപക ക്രമക്കേടെന്നാരോപിച്ച് ബിജെപി തൃശ്ശൂര്‍ മണ്ഡലം പ്രസിഡന്റ് രഘുനാഥ് സി.മേനോന് ഹൈക്കോടതിയില്‍ റിട്ട് ഫയല്‍ ചെയ്തു. വോട്ടര്‍ പട്ടികയില്‍ ഭരണപക്ഷം ഉദ്യോഗസ്ഥരെ സ്വാധീനിച്ച് വ്യാപകമായി വെട്ടിനിരത്തലാണ് നടത്തിയിരിക്കുന്നത്.
എന്നാല്‍ ചേര്‍ക്കാന്‍ നല്കിയതൊന്നും തന്നെ തക്കതായ രേഖകള്‍ നല്‍കിയിട്ടും ഒഴിവാക്കുകയാണ് ചെയ്തിട്ടുള്ളത്. കോര്പ്പറേഷന് തെരെഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ഗൂഢശ്രമമാണ് ഭരണപക്ഷവും, ഉദ്യോഗസ്ഥരും ചേര്‍ന്ന് നടത്തുന്നതെന്നും ബിജെപി ആരോപിച്ചു.
വര്‍ഷങ്ങളായി സ്ഥലം മാറിപോയവരെ നീക്കം ചെയ്യാന്‍ രേഖ മൂലം അപേക്ഷ നല്‍കിയിട്ടും ബോധപൂര്‍വ്വം ഒഴിവാക്കാതിരിക്കുകയാണ് ചെയ്തിട്ടുള്ളത്. ഹര്‍ജിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: