കൊച്ചി: മാപ്പിള ലഹളയുടെയും വാരിയംകുന്ന് കുഞ്ഞഹമ്മദ് ഹാജിയുടെയും കൂട്ടരുടേയും ചരിത്രം വിവരിക്കുന്ന ഏറനാട് കലാപം എന്ന ഓട്ടന്തുള്ളല്കൃതി പുനഃപ്രസിദ്ധീകരിക്കുന്നു. ജന്മഭൂമി ബുക്സ് ഒക്ടോബര്‍ അവസാനം പുസ്തകം വിപണിയിലെത്തിക്കും. മാപ്പിള ലഹളയുടെ നൂറാം വര്‍ഷത്തില്‍ ഈ പുസ്തകം വിലയുറ്റ ചരിത്രരേഖയുമാകും.
പഴയ പൊന്നാനി താലൂക്കിലെ മംഗലം ദേശത്തെ ഇളയിടത്ത് വെള്ളിലാപ്പുള്ളിയിലെ ഗ്രന്ഥ ശേഖരത്തില്‍നിന്ന് ചരിത്രകാരനും അധ്യാപകനുമായ തൃക്കണ്ടിയൂര്‍ മുരളീധരന് ഈ കൃതി കണ്ടെത്തിയതിനെക്കുറിച്ച് ജന്മഭൂമി കഴിഞ്ഞ ദിവസം വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.
മാപ്പിള ലഹള നടന്ന കാലത്തുതന്നെ എഴുതിയ പുസ്തകമാണിത്. കലാപത്തിനു ശേഷം ഏറെക്കാലം ഇത് മലബാര്‍ പ്രദേശങ്ങളില്‍ തുള്ളലായും പാട്ടായും പാടി നടന്നവരുണ്ട്. എന്നാല്‍ ആരാണെഴുതിയതെന്നതിന് വ്യക്തമായ തെളിവില്ല.
കോഴിക്കോട് മിതവാദിയാണ് പുസ്തകം 1924ല്‍ പ്രസിദ്ധീകരിച്ചത്. മിതവാദി സി. കൃഷ്ണന് എന്ന പ്രസിദ്ധ സാമൂഹ്യ പ്രവര്ത്തകന് നടത്തിയിരുന്ന മിതവാദി പത്രത്തിന്റെ അച്ചുകൂടത്തിലായിരുന്നു അച്ചടി.
ഏറനാട് കലാപം കണ്ടെത്തിയ വാര്‍ത്തയോട് ധാരാളം വായനക്കാരുടെ അന്വേഷണവും ആ ചരിത്രരേഖയുടെ പുനപ്രസാധനത്തിന്റെ ആവശ്യകതയുമാണ് ജന്മഭൂമിയുടെ തീരുമാനത്തിന് കാരണമായത്. തുള്ളലിലെ ഏതാനും ഭാഗങ്ങള്‍ അടുത്തിടെ കുരുക്ഷേത്ര ബുക്സ് ഇറക്കിയ പുസ്തകത്തില്‍ ചേര്‍ത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: