പേരാമ്പ്ര: കുറ്റ്യാടി പുഴ തീരം അനിയന്ത്രിതമായി ഇടിഞ്ഞ് പുഴ കര കയറുന്നതിനാല്‍ വിട് പുഴയിലാകുമോ എന്ന ആശങ്കയില്‍ രാത്രിയില്‍ ഉറക്കമില്ലാതിരിക്കുകയാണ് ആവള പെരിഞ്ചേരിക്കടവിലെ പുഴംകുഴി സുരേഷും കുടുംബവും. പട്ടികജാതി വിഭാഗത്തില്‍ പെട്ട ഇവര്‍ തലമുറയായി ഇവിടെ താമസിക്കുന്നവരാണ്. എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി പുഴത്തീരം അനിയന്ത്രിതമായി ഇടിയുകയാണ്.
പ്രദേശത്ത് നിരവധി പേരുടെ സ്ഥലമാണ് പുഴയെടുത്തത്. ഇപ്പോള്‍ വീടും പുഴയും തമ്മില്‍ രണ്ടര മീറ്റര്‍ അകലമാണ് ഉള്ളത്. കനത്ത മഴയത്ത് പുഴ കലങ്ങിമറിയുമ്പോള്‍ ഭയപ്പെട്ട് കുടുംബം ഉറക്കമൊഴിഞ്ഞിരിക്കുകയാണന്ന് സുരേഷ് പറയുന്നു.. പുഴത്തിരം കെട്ടി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് അധികൃതര്‍ക്ക് നിവേദനം നല്‍കിയെങ്കിലും ആരും തിരിഞ്ഞു നോക്കിയിട്ടില്ല.
പുഴത്തീരംകെട്ടി സംരക്ഷിക്കാന്‍ അധിക്യതര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും പ്രദേശവാസികളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട സര്‍ക്കാര്‍ മൗനം തുടരുന്നത് പ്രതിഷേധാര്‍ഹമാണെന്നും കര്‍ഷക മോര്‍ച്ച സംസ്ഥാന സെക്രട്ടറി കെ.കെ. രജിഷ് ആവശ്യപ്പെട്ടു. റിവര്‍ മാനേജ്മെന്റില്‍ കോടിക്കണക്കിന് രൂപ നിലവിലുളളപ്പോള് ജനങ്ങളെ ദുരിതത്തിലാഴ്ത്തരുതെന്നും പ്രദേശവാസികളെ ജനപ്രതിനിധികള്‍ വഞ്ചിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തീരദേശവാസികളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കാന് സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ ബഹുജന പ്രക്ഷോഭത്തിന് ബിജെപി നേതൃത്വം നല്‍കുമെന്ന് രജീഷ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: