തെന്നിന്ത്യന്‍ സൂപ്പര്‍ താരം നടി തമന്ന ഭാട്ടിയയ്ക്ക് കൊറോണ സ്ഥിരീകരിച്ചു. അസ്വസ്ഥതകള്‍ ഉണ്ടായതിനെ തുടര്‍ന്ന് നടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൈദരാബാദില്‍ ഒരു വെബ് സീരിസിന്റെ ചിത്രീകരണത്തിനിടെയാണ് നടിക്ക് രോഗലക്ഷണങ്ങള്‍ പ്രകടമായത്. തുടര്‍ന്ന് ഇവര്‍ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. കൊറോണയാണെന്ന് സ്ഥിരീകരിച്ചതോടെയാണ് തമന്നയെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്.
ഒരുമാസം മുമ്പ് താരത്തിന്റെ മാതാപിതാക്കള്‍ക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇതേ തുടര്‍ന്ന് തമന്നയും കൊറോണ ടെസ്റ്റിന് വിധേയമായെങ്കിലും ഫലം നെഗറ്റീവ് ആയിരുന്നു. തുടര്‍ന്ന് ഒരു മാസം തികയുമ്പോഴാണ് താരത്തിന് കൊറോണ രോഗം പിടികൂടുന്നത്.
ലോക്ഡൗണ്‍ കാലം മുംബൈയിലെ വസതിയിലാണ് തമന്നയും കുടുംബവും ചെലവിട്ടത്. മാതാപിതാക്കള്‍ക്ക് നേരിയ ലക്ഷണങ്ങള്‍ കണ്ടതോടെ പരിശോധനയ്ക്ക് വിധേയരായി, തുടര്‍ന്ന് കൊറോണ സ്ഥിരീകരിക്കുകയായിരുന്നു എന്നാണ് താരം സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കിയത്. ദാറ്റ് ഈസ് മഹാലക്ഷ്മി ആണ് തമന്നയുടെ റിലീസിനൊരുങ്ങുന്ന സിനിമ. ഓണ്‍ലൈന്‍ റിലീസായിട്ടായിരിക്കും ഈ സിനിമയും പുറത്തിറങ്ങുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: