പുനലൂര്‍: ആര്യങ്കാവ് ചെക്ക്പേണ്ടാസ്റ്റിലെ അദ്ധ്യാപകര്‍ക്ക് തിങ്കളാഴ്ച മുതല്‍ യാത്രാസൗകര്യവുമൊരുക്കുമെന്ന് ആര്‍ഡിഒ ശശികുമാര്‍ ജന്മഭൂമിയോട് പറഞ്ഞു. എന്നാല്‍ കേരളത്തിലെ മറ്റ് ചെക്കു പോസ്റ്റുകളില്‍ ഇത്തരം സൗകര്യങ്ങള്‍ ചെയ്തിട്ടില്ലെന്നും,
കഴിഞ്ഞ ദിവസങ്ങളില്‍ വരെ ഇത്തരം സൗകര്യങ്ങള്‍ ഒരുക്കിയ വകയില്‍ സര്‍ക്കാരിന് വലിയ സാമ്പത്തിക ചിലവ് ഉണ്ടായെന്നും അദ്ദേഹം പറഞ്ഞു.
അധ്യാപകരുടെ കോവിഡ് ഡ്യൂട്ടിയിലെ ദുരിതക്കാഴ്ച ജന്മഭൂമി കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് ഭക്ഷണം പോലീസ് ക്യാന്റീന് വഴി നല്‍കുമെന്ന ധാരണ ആയതിന് പണ്ടുറമെയാണ് ആര്‍ഡിഒയുടെ നണ്ടിലപാട്.
തിങ്കളാഴ്ച മുതല്‍ ബാങ്ക് ആവശ്യത്തിനായി ഉപയോഗിക്കുന്ന വാഹനം ഇവിടെ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള അദ്ധ്യാപകരുടെ യാത്രാ സൗകര്യങ്ങള്‍ക്ക് വിനിയോഗിക്കുമെന്നും ആര്‍ഡിഒ പറഞ്ഞു. എന്നാല്‍ വനമേഖല ആയതിനണ്ടാല് ഇന്റര്‍നെറ്റ് കണക്ഷന് നഷ്ടപ്പെട്ടാല്‍ എന്ത് പ്രതിവിധി എന്ന കാര്യത്തില്‍ ഉത്തരമില്ല. പലപ്പോഴും നെറ്റ് കണക്ഷന് ലഭിക്കാത്തതില്‍ അദ്ധ്യാപകര്‍ കടുത്ത അമര്‍ഷത്തിലുമാണ്. എന്നാല്‍ ഇതില്‍ പ്രതികരിക്കാന്‍ അദ്ധ്യാപകര്‍ വിമുഖരാണ്. പ്രതികരിച്ചാല്‍ ഡിപ്പാര്‍ട്ടുമെന്റ് തലത്തില്‍ നടപടി എടുക്കുമെന്ന ഭയപ്പാടിലാണ് ഇവര്‍. ഇതിന് പുറമെ സമയക്രമത്തിലെ പാളിച്ചകളിലും അധികൃതര്‍ക്ക് നടപടി കൈക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: