കൊച്ചി: പിണറായി സര്‍ക്കാരിന് കനത്ത തിരിച്ചടി, ലൈഫ് മിഷന് കരാറുമായി ബന്ധപ്പെട്ട് സിബിഐ സ്വയമേധയാ കേസെടുത്തു. കഴിഞ്ഞ ദിവസം കരാറുമായി ബന്ധപ്പെട്ട് കേരള സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഇതു തള്ളിയാണ് സിബിഐ കേസെടുത്തിരിക്കുന്നത്. റെഡ് ക്രസന്റുമായി ബന്ധപ്പെട്ട പണമിടപാടിലാണു സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതു സംബന്ധിച്ചുള്ള പ്രാഥമിക കുറ്റപത്രം കൊച്ചി പ്രത്യേക കോടതിയില്‍ സിബിഐ സമര്‍പ്പിച്ചു.
20 കോടി രൂപയുടെ പദ്ധതിയില്‍ 9 കോടിയുടെ അഴിമതി നടന്നതായി ആരോപിച്ച് അനില്‍ അക്കര എംഎല്‍എയാണ് കൊച്ചി യൂണിറ്റിലെ സിബിഐ എസ്പിക്കു പരാതി നല്‍കിയത്. കരാറില്‍ ഫോറിന് കോണ്ട്രിബ്യൂഷന് ആക്ടിന്റെ (2010) ലംഘനം നടന്നുവെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സിബിഐ അന്വേഷണം തുടങ്ങിയത്.
ഈ കരാറുകളില്‍ അന്വേഷണം വേണ്ടെന്നായിരുന്നു പിണറായി സര്‍ക്കാര്‍ പിടിവാശി പിടിച്ചത്. എന്നാല്‍, ബിജെപി അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമരം ശക്തമാക്കിയിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. ഇതിനെയെല്ലാം മറികടന്നാണ് സിബിഐ അന്വേഷണം തുടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: