കൊച്ചി: അല്‍ ഖ്വയ്ദ ഭീകരന് മുര്‍ഷിദ് ഹസന് പിടിയിലായത് ഏലൂര്‍ പാതാളത്തു നിന്ന്. ലോക്ഡൗണ്‍ കാലത്ത് പണിയില്ലാതായി, എന്തു പണിയും ചെയ്യാന്‍ തയാറെന്ന് അറിയിച്ചാണ് ഇവിടെ എത്തിയത്. കളമശേരി നഗരസഭയിലെ പാതാളം വിധ്വംസക പ്രവര്‍ത്തകരുടെ താവളമാണ്. അതുകൊണ്ടുതന്നെയാണ് 2005ല്‍ പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനിയുടെ മോചനം ആവശ്യപ്പെട്ട് തീവ്രവാദ സംഘടനകള്‍ തമിഴ്നാട് സര്‍ക്കാരിന്റെ ബസ് തട്ടിയെടുത്ത് കത്തിക്കാന്‍ കളമശേരി തെരഞ്ഞെടുത്തത്.
നഗരസഭ അതിര്‍ത്തിയിലാണ് നിരോധിത ഭീകര സംഘടനയായ സിമിയുടെ രഹസ്യ യോഗവും ആയുധ പരിശീലനവും നടന്ന പാനായിക്കുളം. വ്യവസായ മേഖലയായതിനാല്‍ തൊഴില്‍തേടി സംസ്ഥാനത്തിനകത്തും പുറത്തും നിന്ന് ഒട്ടേറെ പേര് എത്തുന്നതിനാല്‍ ആളറിയാതെ തങ്ങാന്‍ സൗകര്യങ്ങളുമേറെ.
പാതാളത്തുനിന്ന്, വിമാനത്താവളത്തിലേക്ക് എളുപ്പമാണ്. രക്ഷാമാര്‍ഗത്തിന് കണ്ടെയ്നര്‍ റോഡിലേക്കു കടക്കാനും സൗകര്യമുണ്ട്.കളമശേരിയിലാണ് നാവിക സേനയുടെ ആയുധ സംഭരണശാല (എന്‍എഡി). ആണവോര്‍ജ വിഭാഗത്തിനു കീഴിലെ ഇന്ത്യന്‍ റെയര്‍ എര്‍ത്തിന്റെ യൂണിറ്റ്, ഫാക്ട്, പെട്രോ കെമിക്കല്‍ ഡിവിഷന്, ഹിന്ദുസ്ഥാന്‍ ഇന്‍സെക്ടിസൈഡ്സ് ലിമിറ്റഡ് (എച്ച്ഐഎല്‍) തുടങ്ങിയ തന്ത്രപ്രധാന സ്ഥാപനങ്ങള്‍ ഇവിടെയാണ്. മുര്‍ഷിദ് ഹസന് പാതാളത്തെത്തിയതിന്റെ ലക്ഷ്യം ഈ തന്ത്രപ്രധാന സ്ഥാപനങ്ങളായിരുന്നോയെന്നാണ് ഏജന്‍സികള്‍ പരിശോധിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: