തുടക്കത്തില്‍ അടിച്ചു തകര്‍ക്കാന്‍ വെടിക്കെട്ട് ബാറ്റിങ്ങിന് പേരുകേട്ട ക്രിസ് ഗെയില്‍. അവസാന ഓവറുകളില്‍ ആഞ്ഞടിക്കാന്‍ ഓസ്ട്രേലിയയുടെ ഗ്ലെന്‍ മാക്സ്വെല്. എറിഞ്ഞിടാന്‍ ഇന്ത്യയുടെ മുഹമ്മദ് ഷമിക്കൊപ്പം വിന്‍ഡീസിന്റെ ഷെല്‍ഡന്‍ കോട്രല്‍. കളി പഠിപ്പിക്കാന്‍ ഇന്ത്യന്‍ ഇതിഹാസം അനില്‍ കുംബ്ലെ. കിരീടത്തിലേക്കുള്ള പോരാട്ടം കിങ്സ് ഇലവന് പഞ്ചാബിന് ആത്മാഭിമാനപോരാട്ടം കൂടിയാണ്.
ഗ്ലെന്‍ മാക്സ്വല്ലിനെയും ഷെല്‍ഡന്‍ കോട്രലിനെയും ജിമ്മി നീഷമിനെയും പുതുതായി ഇറക്കി കൂടുതല്‍ ശക്തി പ്രാപിച്ചാണ് പഞ്ചാബിന്റെ വരവ്. ഇന്ത്യന്‍ താരം കെ.എല്‍. രാഹുലിന്റെ നായകത്വം ഇത്തവണ പരീക്ഷിക്കപ്പെടും. മായങ്ക് അഗര്‍വാള്‍, മന്ദീപ് സിങ്, കൃഷ്ണപ്പ ഗൗതം, സര്‍ഫറാസ് ഖാന് എന്നീ ഇന്ത്യന്‍ താരങ്ങള്‍ ടീമിന്റെ കരുത്താണ്. കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ വിക്കറ്റ് വേട്ട നടത്തിയെത്തുന്ന അഫ്ഗാന്റെ മുജീബ് ഉര് റഹ്മാന്റെ ഫോമും ടീമിന് നിര്‍ണ്ണായകമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: