കൊച്ചി: നിയമസഭയില്‍ മുഖ്യമന്ത്രിയും രാഷ്ട്രീയതലത്തില്‍ പാര്‍ട്ടിയും സര്‍ക്കാരില്‍ മന്ത്രി എ.കെ. ബാലനും പിന്തുണയ്ക്കുന്നുവെന്ന പ്രതീതി ഉണ്ടാക്കിയത് മന്ത്രി കെ.ടി. ജലീലിന് പുറത്തേക്കുള്ള സുരക്ഷിത വഴിയൊരുക്കാന്‍. പാര്‍ട്ടിയോ മുഖ്യമന്ത്രിയോ മന്ത്രി ജലീലിനോട് രാജി ആവശ്യപ്പെടില്ല, എന്നാല്‍ മന്ത്രിക്ക് സ്വയം രാജി പ്രഖ്യാപിക്കാനുള്ള അവസരം ഒരുക്കുകയാണ് ലക്ഷ്യം.
ജലീലിനെ മന്ത്രിസഭയിലെടുത്തതും പ്രാമുഖ്യം നല്കിയതും വിശേഷ കഴിവുകൊണ്ടല്ല, സമുദായ പരിഗണനയിലായിരുന്നു. മുസ്ലിം വോട്ടുബാങ്ക് രാഷ്ട്രീയത്തില്‍ വിള്ളലുണ്ടാക്കാനുള്ള ലക്ഷ്യമായിരുന്നു. അതുകൊണ്ടുതന്നെ മന്ത്രിയെ പുറത്താക്കാനോ രാജിയാവശ്യപ്പെടാനോ മുഖ്യമന്ത്രി പിണറായി വിജയനോ പാര്‍ട്ടിയോ ആവശ്യപ്പെട്ട് സമുദായത്തിന്റെ പിണക്കം നേടില്ല. ഇടതുപക്ഷത്തോടൊപ്പം നില്ക്കുന്ന കാന്തപുരം മുസ്ലിം വിഭാഗത്തിന്റെ പ്രീതിയാണ് ലക്ഷ്യം. ജലീലിനെ നിയമസഭയില്‍ മുഖ്യമന്ത്രി ന്യായീകരിച്ചത്. പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റും ഈ നിലപാട് ആവര്‍ത്തിച്ചു.
ഇഡിയുടെ ചോദ്യങ്ങള്‍ക്ക് വിശദീകരണം നല്‍കിയതിന്റെ പേരില്‍ മന്ത്രി രാജിവെക്കേണ്ടതില്ല എന്നും ഇപ്പോള്‍ രാജിവെക്കാന്‍ ആവശ്യപ്പെടില്ലെന്നും മന്ത്രി എ.കെ. ബാലന് ഇന്നലെ പറഞ്ഞതും ജലീലിനെ സമ്മര്‍ദത്തിലാക്കാനാണ്.
ജലീലിന് ധാര്‍മികമായ നിലപാട് എടുക്കാന്‍ അവസരം നല്‍കുകയാണ് പിണറായി. വലം കൈയായ മന്ത്രി ബാലനെക്കൊണ്ട് അത് പരസ്യമായി പറയിക്കുകയും ചെയ്തു. പാര്‍ട്ടിക്കുള്ളില്‍ നിന്ന് ഉയരുന്ന എതിര്‍പ്പുകള്‍ തിരിച്ചറിഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന് ജലീലുമായി ഇക്കാര്യത്തില്‍ ആശയ വിനിമയം നടത്തിക്കഴിഞ്ഞുവെന്നാണ് സൂചന. ആരോപണത്തിന്റെ പേരില്‍ സ്വയം രാജി, അതിലൂടെ പ്രതിച്ഛായ നേടുക, അതിന് മതച്ഛായ കൊടുക്കുക. ആറു മാസമാണ് ഇനി സര്‍ക്കാരിന് ശേഷിക്കുക. രാജി, അല്ലെങ്കില്‍ ആരോപണ വിമുക്തനാവുന്നതുവരെ മന്ത്രിസ്ഥാനത്തുനിന്ന് വിട്ടു നില്ക്കുക.
ഇതിനുള്ള മുന്നൊരുക്കമായി തീരുമാനത്തിന് മതപരിവേഷം നല്‍കാനാണ് ‘ധര്‍മ യുദ്ധം’ എന്നും ‘മതഗ്രന്ഥം വിതരണം ചെയ്യുന്നത് കുറ്റമല്ല’ എന്നും മന്ത്രി പ്രഖ്യാപിച്ചിട്ടുള്ളത്. ബിജെപി സര്‍ക്കാരിന്റെ ‘ഖുറാന് വിരോധം’ എന്ന പ്രചാരണമാവും പാര്‍ട്ടി നടത്തുക. പക്ഷേ, ‘മതഗ്രന്ഥ’ത്തേയും ‘ധര്‍മയുദ്ധ’ത്തേയും ‘മരിക്കാനുള്ള സന്നദ്ധത’യേയും കുറിച്ചു മന്ത്രിയുടെ വര്‍ത്തമാനങ്ങള്‍ക്ക് ‘ജിഹാദി’ സ്വരമാണെന്ന ആക്ഷേപങ്ങളും മത വിശ്വാസികളില്നിന്ന് ഉയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: