Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

പിണറായി വിജയന്റെ ഉത്തരകൊറിയന്‍ മോഡല്‍

പാര്‍ട്ടിയിലെ വിഭാഗീയത അവസാനിക്കുകയല്ല, പിണറായി വിജയനെ കേന്ദ്രീകരിച്ച് വിഭാഗീയത അതിന്റെ പാരമ്യത്തില്‍ എത്തിയിരിക്കുകയാണ്. മറുപക്ഷത്തെ അനങ്ങാന്‍ അനുവദിക്കാത്ത വിധം പാര്‍ട്ടിയില്‍ ആധിപത്യം സ്ഥാപിച്ചിരിക്കുകയാണ് പിണറായി. സിപിഎമ്മിലെ വിഭാഗീയതയുടെ തട്ടകമായിരുന്നു വി.എസ്. അച്യുതാനന്ദന്റെ ജില്ലയായ ആലപ്പുഴ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 15, 2025, 11:44 am IST
inEditorial, Vicharam

സര്‍ക്കാരില്‍ എന്നപോലെ സിപിഎമ്മിലും സ്വേച്ഛാധിപത്യം സ്ഥാപിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് കൂടുതല്‍ കൂടുതല്‍ വ്യക്തമായി വരികയാണ്. സംഘടനാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി നടക്കുന്ന സമ്മേളനത്തില്‍ പാര്‍ട്ടി പിടിച്ചെടുക്കാന്‍ തന്നെ പിണറായി തീരുമാനിച്ചിരിക്കുന്നു എന്നതിന് തെളിവാണ് ആലപ്പുഴ ജില്ലാ സമ്മേളനത്തില്‍ ഉടനീളം പങ്കെടുത്ത് പിണറായി കാഴ്ചവച്ച ശക്തിപ്രകടനം. മൂന്നു ദിവസങ്ങളിലായി നടന്ന സമ്മേളനത്തില്‍ പാര്‍ട്ടി രീതികള്‍ ലംഘിച്ച് സ്വപക്ഷത്തിന്റെ ആധിപത്യം അടിച്ചേല്‍പ്പിക്കുകയാണ് പിണറായി ചെയ്തത്. സമ്മേളനത്തിന്റെ നിയന്ത്രണം പൂര്‍ണമായി പിണറായി ഏറ്റെടുത്തത് ഒരു വിഭാഗം പ്രതിനിധികളില്‍ വലിയ അമര്‍ഷം നിറച്ചിരിക്കുകയാണ്. സമ്മേളനം ഉദ്ഘാടനം ചെയ്തതും പ്രതിനിധികളോട് സംസാരിച്ചതും ചര്‍ച്ചകള്‍ നയിച്ചതും ചര്‍ച്ചകള്‍ക്ക് മറുപടി പറഞ്ഞതും പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തതുമൊക്കെ പിണറായിയായിരുന്നു. സമ്മേളനത്തില്‍ ഉണ്ടായിരുന്ന സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ നോക്കുകുത്തി ആക്കിയായിരുന്നു പിണറായി ഇപ്രകാരം നിറഞ്ഞുനിന്നത്. ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ പിണറായിപ്പേടിയില്‍ നിശബ്ദത പാലിക്കുകയും ചെയ്തു. സാധാരണ ഗതിയില്‍ പാര്‍ട്ടി സമ്മേളനങ്ങളില്‍ സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങള്‍ക്ക് മുഖ്യമന്ത്രിയും, പാര്‍ട്ടിക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് സംസ്ഥാന സെക്രട്ടറിയുമാണ് മറുപടി പറയുക. ഈ രീതി തെറ്റിച്ചതില്‍ പ്രതിഷേധിച്ചെന്നോണം എം.വി. ഗോവിന്ദന്‍ പൊതു സമ്മേളനത്തില്‍ പങ്കെടുക്കാതെ തിരിച്ചുപോയത് മാധ്യമങ്ങള്‍ ചര്‍ച്ചയാക്കുകയുണ്ടായി.

പാര്‍ട്ടിയില്‍ വിഭാഗീയത അവസാനിച്ചുവെന്നും, ഇതിന് വിരുദ്ധമായി അംഗങ്ങള്‍ പെരുമാറുന്ന ജില്ല ആലപ്പുഴയാണെന്നും പിണറായി വിജയന്‍ പറയുകയുണ്ടായി. എന്നാല്‍ യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നത് മറ്റൊന്നാണ്. പാര്‍ട്ടിയിലെ വിഭാഗീയത അവസാനിക്കുകയല്ല, പിണറായി വിജയനെ കേന്ദ്രീകരിച്ച് വിഭാഗീയത അതിന്റെ പാരമ്യത്തില്‍ എത്തിയിരിക്കുകയാണ്. മറുപക്ഷത്തെ അനങ്ങാന്‍ അനുവദിക്കാത്ത വിധം പാര്‍ട്ടിയില്‍ ആധിപത്യം സ്ഥാപിച്ചിരിക്കുകയാണ് പിണറായി. സിപിഎമ്മിലെ വിഭാഗീയതയുടെ തട്ടകമായിരുന്നു വി.എസ്. അച്യുതാനന്ദന്റെ ജില്ലയായ ആലപ്പുഴ. വിഎസിനെയും പിണറായിയെയും കേന്ദ്രീകരിച്ച് നടന്ന വിഭാഗീയതയില്‍ വിഎസിന് വ്യക്തമായ മേല്‍ക്കൈ ഉണ്ടായിരുന്നെങ്കിലും പല നേതാക്കളെയും ഉപയോഗിച്ച് വിഎസ് പക്ഷത്തെ വെട്ടി നിരത്തുകയായിരുന്നു പിണറായി. വിഎസിന്റെ സമ്പൂര്‍ണ്ണമായ ആധിപത്യം നിലനിന്ന കാലത്ത് അതിനെതിരെ ശബ്ദിക്കാന്‍ ധൈര്യം കാണിച്ച നേതാവാണ് ജി. സുധാകരന്‍. ഈ ധൈര്യം പിണറായി നല്ലപോലെ ഉപയോഗിക്കുകയും ചെയ്തു. ഇതേ സുധാകരനെ തള്ളി മന്ത്രി സജി ചെറിയാനെ ഒപ്പം നിര്‍ത്തിയാണ് പിണറായി പുതിയ പട നയിക്കുന്നത്. വിഎസ് പക്ഷത്തെ നേതാക്കള്‍ ഏതാണ്ട് എല്ലാവരും തന്നെ ഒതുക്കപ്പെട്ടിരിക്കുന്നു. പിണറായിയുടെ പ്രതിപുരുഷനായി നിന്ന് സജി ചെറിയാന്‍ പാര്‍ട്ടിയുടെ നിയന്ത്രണം കയ്യിലെടുത്തിരിക്കുകയാണ്. പാര്‍ട്ടിയില്‍ വലിയ പാരമ്പര്യമുള്ള സുധാകരന്‍ ഒറ്റപ്പെട്ടിരിക്കുന്നു. സുധാകരന്റെ പരസ്യ പ്രതികരണത്തെ പോലും പിണറായി പക്ഷം അവഗണിച്ചു തള്ളുകയാണ്.

സര്‍ക്കാരില്‍ ഇപ്പോള്‍ പിണറായി വിജയന് എതിരാളികള്‍ ആരുമില്ല. അധികാരത്തുടര്‍ച്ച ലഭിച്ചപ്പോള്‍ മന്ത്രിസഭയില്‍ ആജ്ഞാനുവര്‍ത്തികളെ കുത്തിനിറച്ചു. ഭരണം കുത്തഴിഞ്ഞിരിക്കുകയും, ജനവിരുദ്ധമായിരിക്കുകയും, അഴിമതി തുടര്‍ക്കഥയാവുകയും ചെയ്തിട്ടും സര്‍ക്കാരില്‍ ഒരാള്‍ പോലും ഇതിനെതിരെ ഒരക്ഷരം പോലും ശബ്ദിക്കാത്ത അവസ്ഥയാണ്. അഴിമതികളെ വിമര്‍ശിച്ച് പിണറായിയുടെ എതിരാളിയാവുന്നതിനേക്കാള്‍ ഒപ്പം നിന്ന് ഗുണഭോക്താവ് ആവുകയാണ് ബുദ്ധിയെന്ന നിലപാടിലേക്ക് രണ്ടാം പിണറായി സര്‍ക്കാരിലെ മന്ത്രിമാര്‍ മാറിയിരിക്കുന്നു. ഇങ്ങനെയൊരു അവസ്ഥ പാര്‍ട്ടിയിലും ഉണ്ടാക്കുവാനാണ് പിണറായി തീരുമാനിച്ചിരിക്കുന്നത്. സാധ്യത തീരെയില്ലെങ്കിലും ഒരിക്കല്‍ കൂടി അധികാരത്തുടര്‍ച്ച ലഭിച്ചാല്‍ മൂന്നാമതും മുഖ്യമന്ത്രിയാവാനും, ഇടയ്‌ക്കുവച്ച് മരുമകന് ബാറ്റണ്‍ കൈമാറാനും കഴിയണമെങ്കില്‍ സമ്പൂര്‍ണ്ണമായി പാര്‍ട്ടി പിടിച്ചെടുക്കണമെന്ന് പിണറായിക്കറിയാം. ഉള്‍പ്പാര്‍ട്ടി ജനാധിപത്യം, സ്വയം വിമര്‍ശനം എന്നൊക്കെ പറയുന്നത് സിപിഎമ്മില്‍ അര്‍ത്ഥശൂന്യമായ പദപ്രയോഗങ്ങളാണ്. ഏകാധിപത്യം ജനാധിപത്യത്തിന്റെ ഉന്നതരൂപമായി കാണുന്ന, മുകളില്‍ നിന്ന് കെട്ടിപ്പടുക്കുന്ന സംഘടനാ സംവിധാനത്തില്‍ വിശ്വസിക്കുന്നവര്‍ക്കിടയില്‍ പിണറായിസത്തിന് എളുപ്പത്തില്‍ വിജയിക്കാന്‍ കഴിയും. സോവിയറ്റ് യൂണിയന്‍ മോഡലും ചൈനീസ് മോഡലും അല്ല, ഉത്തരകൊറിയന്‍ മോഡലാണ് പിണറായി വിജയന്‍ സര്‍ക്കാരിലും പാര്‍ട്ടിയിലും നടപ്പാക്കുന്നത്.

Tags: cpmPinarayi VijayanNorth KoreaAlapppuzha
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി കേസ്:പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു,അന്വേഷണം തുടങ്ങുക ഇ ഡി കണ്ടെത്തലുകളില്‍ നിന്ന്

Kerala

മാസപ്പടി കേസ്; പിണറായി വിജയനും മകൾ വീണയ്‌ക്കും മരുമകൻ മുഹമ്മദ് റിയാസിനും എതിരെ എഫ് ഐ ആർ ഇല്ലാതെ പ്രാഥമിക അന്വേഷണം

Kerala

മാസപ്പടി കേസിലെ ഇഡി റിപ്പോർട്ട്: പിണറായി വിജയനെതിരെ കേസെടുക്കുന്നതിൽ അന്തിമ തീരുമാനം ഉടൻ; മുഖ്യമന്ത്രി-ആഭ്യന്തര മന്ത്രി കൂടിക്കാഴ്ച ആരംഭിച്ചു

Kerala

പ്രളയസഹായം നല്‍കിയില്ല, യുഡിഎഫിന് മനുഷ്യത്വരഹിതമായ സമീപനമെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയന്‍

Kerala

സിപിഎമ്മിന്റെ മുസ്ലീം പ്രീണന പദ്ധതി : ‘ഹലാല്‍ ഫായിദ’ പ്രവര്‍ത്തനം സജീവമാക്കുന്നു ; മാംസകയറ്റുമതിക്കുള്ള പദ്ധതി ഉപേക്ഷിക്കും

പുതിയ വാര്‍ത്തകള്‍

ജീവിതത്തോട് പറയാം ‘യെസ്’! ലഹരിമുക്ത ഭാരത് അഭിയാന് ആറ് വര്‍ഷങ്ങള്‍

അന്തസ്സും നേതൃത്വപരമായ അംഗീകാരവും വർദ്ധിക്കും: 2026 സെപ്റ്റംബർ 24, വ്യാഴാഴ്ച

പ്രിയ വര്‍ഗീസ് നിയമനം: രേഖകള്‍ സുപ്രീംകോടതിക്ക് കൈമാറും

കേരളപ്പിറവിക്ക് ഫെസ്റ്റിവല്‍ കേരള

കുടത്തിലടച്ച് നാഗസമര്‍പ്പണം നടത്തുന്ന ഗരുഡന്‍ കാവ് ക്ഷേത്രം

സൂര്യ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയില്‍ നിന്ന് (ഫയല്‍)

കലാകാരന്മാരെ കൈപിടിച്ചുയര്‍ത്തിയ സൂര്യതേജസ്

വാഹനവുമായി റോഡിലിറങ്ങുന്നവര്‍ ഇനി കൂടുതല്‍ ശ്രദ്ധിക്കണം

ഭാരതീയ വിചാരകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പി. പരമേശ്വര്‍ജിയുടെ ജന്മദിനത്തോടനുബന്ധിച്ചുള്ള അനുസ്മരണപ്രഭാഷണം എം.എല്‍. രമേശ് നിര്‍വഹിക്കുന്നു.ആര്‍. സഞ്ജയന്‍, എസ്. രാജന്‍പിള്ള സമീപം

പി. പരമേശ്വരനെ അനുസ്മരിച്ച് വിചാരകേന്ദ്രം

പ്രപഞ്ചാധാര ശക്തിയും അതിന്റെ പരികല്പനയും

20 കാരിയായ എൻജിനീയറിങ് വിദ്യാർഥിനിയെ കീടനാശിനി കുടിപ്പിച്ച് കൊലപ്പെടുത്തി, ആത്മഹത്യാ കുറിപ്പ് നിര്ബന്ധിച്ചെഴുതിപ്പിച്ചു: അധ്യാപകൻ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.