തിരുവനന്തപുരം: സര്‍ക്കാര്‍ സംവിധാനത്തിലെ കൊറോണ പരിശോധന സ്ഥലങ്ങളില്‍ 100 പേര്‍ക്ക് മാത്രമാണ് പ്രതിദിനം പരിശോധന നടത്തുന്നത്. തലസ്ഥാന ജില്ലയില്‍ 15 പേരെ പരിശോധിക്കുമ്പോള്‍ ഒരാള്‍ പോസിറ്റീവ് ആകുന്നു എന്നാണ് കണക്ക്. എന്നിട്ടും തിരുവന്തപുരത്ത് പോലും ആന്റിജന്‍ ടെസ്റ്റുകളുടെ എണ്ണം കൂട്ടിയിട്ടില്ല.
സ്വകാര്യ ലാബുകളെ ആശ്രയിക്കേണ്ട അവസ്ഥയാണുള്ളത്. പലയിടങ്ങളിലും പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ളവരെ പോലും പരിശോധനയക്ക് എത്തിക്കാന്‍ കഴിയുന്നില്ല. ആന്റിജന്‍ ടെസ്റ്റ് നടത്തി നെഗറ്റീവായാല്‍ ലക്ഷണമുണ്ടെങ്കിലും വീടുകളിലേക്ക് അയക്കുകയാണ്. എന്നാല്‍ ആന്റിജന്‍ ടെസ്റ്റ് മാത്രം പോരാ, ലക്ഷണമുണ്ടെങ്കില്‍ പിസിആര്‍ ടെസ്റ്റ് തന്നെ നടത്തണമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം.
കൊറോണ പ്രതിരോധത്തിന്റെ ആദ്യഘട്ടത്തില്‍ പിസിആര്‍ ടെസ്റ്റ് കിറ്റുകളുടെ അഭാവത്തെ തുടര്‍ന്ന് പരിശോധനകള്‍ നിയന്ത്രിച്ചിരുന്നു. ചിലവ് കൂടിയതിനാലായിരുന്നു പരിശോധന നയന്ത്രിച്ചിരുന്നത്. സ്വകാര്യ ലാബുകളില്‍ 2000 രൂപയക്ക് മേലെയാണ് പിസിആര്‍ ടെസ്റ്റ് നടത്താന്‍ ഈടാക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ സൗകര്യം ഒരുക്കിയില്ലെങ്കില്‍ പിസിആര്‍ ടെസ്റ്റുകിറ്റുകള്ക്കായി നെട്ടോട്ടം ഓടേണ്ട അവസ്ഥയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: