തിരുവനന്തപുരം: കോടിയേരി കുടുംബത്തിന് സ്വര്‍ണക്കടത്ത് കേസുമായി ബന്ധമുണ്ടോയെന്ന് അന്വേഷണം ആവശ്യപ്പെട്ട് ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണന്. ലഹരി മരുന്ന് കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ മുഹമ്മദ് അനൂപുമായി ബിനീഷ് കോടിയേരിക്ക് അടുത്ത ബന്ധമുള്ളതായി റിപ്പോര്‍ട്ടുകള്‍ വന്നതിന്റെ അടിസ്ഥാനത്തിലാണ് ബി. ഗോപാല കൃഷ്്ണന് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.
സ്വര്‍ണക്കടത്ത് കേസിലെ പ്രതി റമീസിന്റെ ഉള്‍പ്പടെയുള്ളവരുമായും അനൂപിന് ബന്ധമുള്ളതായി ഇയാളുടെ ഫോണ്‍കോളുകള്‍ പരിശോധിച്ചതില്‍ നിന്നും വ്യക്തമായിട്ടുണ്ട്. നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതികളില്‍ ഒരാളാണ് റമീസ്.
കോടിയേരി ബാലകൃഷ്ണന്റെ മക്കള്‍ തട്ടിപ്പിന്റേയും വഞ്ചനയുടേയും കള്ളക്കടത്തിന്റേയും പര്യായമായി മാറി കഴിഞ്ഞ സാഹചര്യത്തില്‍ കോടിയേരി ബാലകൃഷ്ണന് കോടിയേരി എന്ന സ്ഥലപ്പേര് ഉപേക്ഷിക്കണം. ഇത് നാട്ടുകാര്‍ക്ക് നാണക്കേടായിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അനൂപും റമീസുമായിട്ടും ബിനീഷ് കൊടിയേരിക്കും ബന്ധമുള്ളതായി തെളിവുകള്‍ പുറത്തുവന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കൊടിയേരി ബാലകൃഷ്ണന്റെ യും കുടുംബത്തിന്റേയും ഇടപെടല്‍ അന്വേഷിക്കേണ്ടതാണ്. അന്വേഷണ ഏജന്‍സികള്‍ ഇത് ഗൗരവ പൂര്‍വം അന്വേഷിക്കണമെന്നും ഗോപാലകൃഷണന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: